കോവിഡ്: ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
text_fieldsമുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പിന്നാലെ കോവിഡ് ബാധിച്ച നടി ഐശ്വര്യ റായിയെും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവർ നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭിനും അഭിഷേകിനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
അവർ കഴിഞ്ഞ ശനിയാഴ്ച തന്നെ ആശുപത്രിയിലാക്ക് മാറിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് അഭിഷേകിെൻറ ഭാര്യ ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും ഫലം പോസിറ്റീവയത്. ഇവർ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. അതേസമയം, അമിതാഭ് ബച്ചെൻറ ഭാര്യ ജയ ബച്ചെൻറ ഫലം നെഗറ്റീവാണ്.
രണ്ടാംഘട്ട പരിശോധനയിലാണ് ഐശ്വര്യ റായ് ബച്ചെൻറയും മകളുടെയും കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുംബൈ മേയർ അറിയിച്ചിരുന്നു. ഇരുവരുടെയും ആൻറിജൻ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാൽ, സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി കോവിഡ് ബാധിച്ച വിവരം അമിതാബ് ബച്ചൻ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പിതാവിെൻറ ഫലത്തിന് പിന്നാലെ അന്ന്തന്നെ അഭിഷേകിേൻറതും പോസിറ്റീവായി. വിഷമഘട്ടത്തിൽ കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിച്ച് ഇന്നലെ അമിതാബ് ബച്ചൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.