ഹൃത്വിക് റോഷനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ
text_fieldsന്യഡല്‍ഹി: തന്‍െറ ഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ നടി കങ്കണ റണാവത്ത് മുംബൈ പൊലീസില്‍ പരാതി നല്‍കി. ഹൃത്വിക് റോഷനും കങ്കണയും വര്‍ഷങ്ങളായി നിയമ യുദ്ധം തുടരുന്നതിനിടെയാണ് കങ്കണ പൊലീസില്‍ പുതിയ പരാതി നല്‍കിയത്. കങ്കണയുടെ സ്വകാര്യ ഫോട്ടോകള്‍ ഹൃത്വിക് റോഷന്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. നടിയുടെ സ്വകാര്യത ഹനിക്കുന്ന വിധം ഹൃത്വിക് റോഷന്‍ അവരുടെ ഫോട്ടോകള്‍ മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും ഇതിന്‍െറ പേരില്‍ നടനെ അറസ്റ്റ് ചെയ്യണമെന്നുമാണ് കങ്കണക്ക് വേണ്ടി അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഹൃത്വിക് റോഷന്‍ തന്‍െറ മുന്‍ കാമുകനായിരുന്നുവെന്ന കങ്കണ 2006ല്‍ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മില്‍ പരസ്യമായി അകലുന്നത്. തൻെറ സല്‍പേര് കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൃത്വിക് റോഷനാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. എന്നെ പറ്റി പറയുന്ന സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതിനേക്കാള്‍ ഭേദം പോപ്പുമായി അടുക്കുന്നതാണെന്ന് ഹൃത്വിക് റോഷന്‍ മറുപടി പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.