ഏറ്റവും കൂടുതൽ ആസ്തിയുള്ള താരങ്ങളിൽ ബോളിവുഡിൽ നിന്ന് നാലുപേർ
text_fieldsമുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള ഇരുപത് താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് നാലുപേർ. ഷാറൂഖ്ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ,എന്നിവരാണ് ഫോബ്സ് ലിസ്റ്റിൽ ഇടം പിടിച്ചത്. ആദ്യത്തെ ഇരുപത് അംഗങ്ങളുടെ ലിസ്റ്റിൽ ഷാറൂഖ് ഖാൻ എട്ടാം സ്ഥാനത്തും, അക്ഷയ് കുമാർ പത്താം സ്ഥാനത്തും, സൽമാൻ ഖാൻ പതിനാലാം സ്ഥാനത്തും അമിതാഭ് ബച്ചൻ പതിനെട്ടാം സ്ഥാനത്തുമാണ്.

പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള കിങ് ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 33 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ ആസ്തി. പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പമാണ് ഷാരൂഖ് ഖാൻ. ജനപ്രിയ താരങ്ങളായ ലിയനാഡോ ഡി കാപ്രിയോ, ക്രിസ് പ്രാറ്റ്, വില്‍ സ്മിത്ത് എന്നിവരേക്കാള്‍ ആസ്തി ഷാരൂഖിനുണ്ട്. 65.4 മില്യൺ ഡോളറുമായി ഡ്വയ്ൻ ജോൺസണാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ജാക്കിച്ചാൻ, മാറ്റ്ഡാമൻ, ടോം ക്രൂസ്,ജോണി ഡെപ്പ് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനത്തുള്ളത്.

മറ്റൊരു ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ 31.5 മില്യണ്‍ ഡോളറുമായി പത്താം സ്ഥാനത്തും 28.5 മില്യണ്‍ ഡോളറുമായി സല്‍മാന്‍ ഖാന്‍ പതിനാലാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി പക്ഷെ ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. 20 മില്യണ്‍ ഡോളര്‍ ആസ്തിയുമായി പതിനെട്ടാം സ്ഥാനത്താണ് ബച്ചന്‍. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ബിഗ്ബി. നടിമാരിൽ ഒന്നാം സ്ഥാനത്തുള്ളത് ജെന്നിഫർ ലോറൻസാണ്. ദീപിക പദുക്കോണാണ് ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള എക നായിക. പത്ത് മില്യൺ ആസ്തിയുള്ള ദീപിക പത്താംസ്ഥാനത്താണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.