ദയവായി ആരും തന്നെ അനുകരിക്കരുത് -രൺദീപ് ഹൂഡ
text_fieldsസരബ്ജിത് സിങ് എന്ന ചിത്രത്തിനുവേണ്ടി 18 കിലോ ഭാരം കുറച്ചത് കണ്ട് ഞെട്ടിയ ആരാധകർക്ക് രൺദീപ് ഹൂഡയുടെ നിർദേശം. കര്‍ശന മേല്‍നോട്ടത്തിലായിരുന്നു താൻ ശരീരഭാരം കുറച്ചതെന്നും ഇത് അനുകരിക്കാന്‍ ആരും ശ്രമിക്കരുതെന്നും രണ്‍ദീപ് ഹൂഡ ഫേസ്ബുക്കിൽ കുറിച്ചു.
മെറ്റബോളിക് മെഡിസിനില്‍ വിദഗ്ധയായ ഡോ: അഞ്ജലി ഹൂഡ സാങ് വാന്‍റെ കര്‍ശന മേല്‍നോട്ടത്തിലായിരുന്നു ഭാരം കുറക്കാനുള്ള പരിശീലനങ്ങള്‍. തന്‍റെ സഹോദരി കൂടിയാണ് അഞ്ജലി. സിനിമ എന്ന സഹോദരി തന്നെ ജയിലിന് പുറത്തെത്തുന്നതില്‍ സഹായിക്കുമ്പോള്‍ യഥാര്‍ഥ സഹോദരി ജയിലില്‍ കഴിയുന്ന ഒരാളുടെ രൂപത്തിലെത്താന്‍ തന്നെ സഹായിച്ചെന്ന് രണ്‍ദീപ് ഫേസ്ബുക്കിൽ പറയുന്നു. ദയവായി ഇത് ആരും വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കുറിച്ചു.
പാകിസ്ഥാനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ സരബ്ദിത് സിങിന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിനുവേണ്ടി രണ്‍ദീപ് ഹൂഡ നടത്തിയ മേക്കോവറിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വെറും 28 ദിവസം കൊണ്ടാണ് താരം തന്‍റെ ശരീരഭാരം കുറച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.