ഉഡ്ത പഞ്ചാബിൽ സെൻസർ ബോർഡ് മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട 94 ഭാഗങ്ങൾ
text_fieldsഅഭിഷേക് ഛൗബേ സംവിധാനം ചെയ്ത 'ഉഡ്ത പഞ്ചാബി'ൽ നിന്ന് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ട കാര്യങ്ങൾ കേട്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വെക്കും. പഞ്ചാബ്, ജഷ്നപുര, ജലന്തർ, ഛണ്ഡിഗഡ്, അമൃത്സർ, മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങൾ, ജാക്കി ചാൻ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എം.പി, എം.എൽ.എ തുടങ്ങിയവയെല്ലാം പ്രശ്നമാണെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്. എല്ലാ കട്ടും കൂടി 94 കട്ടുകൾ സിനിമക്ക് വേണമെന്നും സെൻസർ ബോർഡ് വിധിച്ചു. ഇവയെല്ലാം നീക്കം ചെയ്താൽ 'എ' സർട്ടിഫിക്കറ്റോടെ ചിത്രത്തിന് അനുമതി നൽകാമെന്ന വാഗ്ദാനം കണ്ട് അമ്പരന്നിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ഇതേതുടർന്ന് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ അനുരാഗ് കശ്യപാണ് സെൻസർ ബോർഡിനെ പരിഹസിച്ച് രംഗത്തെത്തിയത്.
സെൻസർ ബോർഡ് ആവശ്യപ്പെട്ട കട്ടുകൾ:
എന്നാൽ ചിത്രം പഞ്ചാബിനെ മുഴുവൻ മോശമായി ചിത്രീകരിക്കുന്നതിനാലാണ് കട്ട് വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി ആവർത്തിക്കുന്നത്. പഞ്ചാബിലെ മയക്കുമരുന്നിന്‍െറ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍െറ ഇതിവൃത്തം.
ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. അമിത് ത്രിവേദിയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.