‘ഉഡ്താ പഞ്ചാബ്’ മയക്കുമരുന്നിനെ മഹത്വവത്കരിക്കുന്നില്ളെന്ന് ഹൈകോടതി
text_fieldsമുംബൈ: വിവാദ ഹിന്ദി സിനിമ ‘ഉഡ്താ പഞ്ചാബ്’ മയക്കുമരുന്നിനെ മഹത്വവത്കരിക്കുന്നില്ളെന്ന് ബോംബെ ഹൈകോടതി. അനാവശ്യ വിവാദം സിനിമക്ക് പരസ്യമാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ’ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും കോടതിയെ സമീപിച്ചത്. ഹരജിയില്‍ തിങ്കളാഴ്ച വിധിപറയും.
പേരില്‍നിന്ന് പഞ്ചാബ് എന്ന പദവും കഥയില്‍നിന്ന് മറ്റ് നഗരനാമങ്ങളും മാറ്റുന്നതടക്കം 13 മുറിച്ചുനീക്കലാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍, മുഖ്യകഥാപാത്രം ഗാനവിരുന്നിനിടെ കാണികള്‍ക്കുനേരെ തിരിഞ്ഞ് മൂത്രമൊഴിക്കുന്ന രംഗമൊഴിച്ച് മറ്റൊന്നും മുറിച്ചുമാറ്റാനാകില്ളെന്ന നിലപാടാണ് നിര്‍മാതാക്കള്‍ക്ക്. സിനിമയില്‍ ജാക്കിചാന്‍െറ പേരില്‍ പട്ടിയുണ്ടെന്നും പാട്ടുകളില്‍ അസഭ്യ പ്രയോഗങ്ങളാണെന്നും മോശമായ രംഗങ്ങളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍കൊണ്ട് സിനിമ ഓടില്ളെന്നും നല്ല ഉള്ളടക്കമുണ്ടെങ്കിലേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂവെന്നുമാണ് കോടതി പ്രതികരിച്ചത്.
മള്‍ട്ടിപ്ളക്സിലത്തെുന്ന പ്രേക്ഷകര്‍ പക്വതയുള്ളവരാണെന്നും സിനിമ ജനം കാണട്ടെ എന്നും കോടതി പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയതാല്‍പര്യം മൂലമാണ് മോദി ഭക്തനായി അറിയപ്പെടുന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി സിനിമക്കെതിരെ തിരിഞ്ഞതെന്നാണ് ആക്ഷേപം. അകാലിദള്‍-ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിക്കുന്നത്.ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പണം വാങ്ങിയാണ് അനുരാഗ് കാശ്യപ് സിനിമ നിര്‍മിച്ചതെന്ന് പഹ്ലജ് നിഹലാനി ആരോപിച്ചത് വിവാദം കൊഴിപ്പിച്ചിരുന്നു. ഈ സംഭവത്തോടെ സിനിമാലോകം ഒന്നടങ്കം സെന്‍സര്‍ബോര്‍ഡ് അധ്യക്ഷനെതിരെ തിരിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.