ഉഡ്താ പഞ്ചാബിന് കോടതിയുടെ പ്രദർശനാനുമതി
text_fieldsമുബൈ: ബോളിവുഡ് സിനിമ ഉഡ്താ പഞ്ചാബിന് മുംബൈ ഹൈക്കോടതിയുടെ പച്ചക്കൊടി. സിനിമയിലെ ഒരു പരാമർശം മാത്രം ഒഴിവാക്കി പ്രദർശിപ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. പൊതു ജന മധ്യത്തിൽ മൂത്രമൊഴിക്കുന്ന രംഗം ഒഴിവാക്കാനാണ് കോടതി നിർദേശം. അതോടൊപ്പം ഇൗ സിനിമയിൽ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കാനോ, അശ്ലീല രംഗങ്ങളുടെ പ്രദർശനമോ, ഏതെങ്കിലും സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ബാധ്യതാ നിരാകരണ പ്രസ്താവനയിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ആവിഷ്കാര സ്വതന്ത്ര്യത്തിനുമേൽ കത്തിവെക്കാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകാനും കോടതി പറഞ്ഞു. സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ട സുപ്രധാന കേസിനാണ് കോടതിവിധിയോടെ പരിസമാപ്തിയായിരിക്കുന്നത്.
ഉഡ്താ പഞ്ചാബില്‍ ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മയക്കുമരുന്നിന്‍റെ അപകടകരമായ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്. എന്നാല്‍ അത് ക്രിയാത്മകമായ ഉദ്യമമാണ്. സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. സിനിമ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ തിരക്കഥ മുഴുവന്‍ പരിശോധിച്ചു.എന്നാല്‍ അധിക്ഷേപാര്‍ഹമായ ഒന്നും തിരക്കഥയില്‍ കണ്ടത്തെിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം അതു സംബന്ധിച്ച കാര്യങ്ങളില്‍ മറ്റാര്‍ക്കും കൈകടത്താന്‍ കഴിയിലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ പലതും ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്‍്റെ നിര്‍ദേശങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ളെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
13 കട്ടുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി അറിയിച്ചിരുന്നു.
പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ’ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും കോടതിയെ സമീപിച്ചത്. ഉഡ്താ പഞ്ചാബ് ജൂണ്‍ 17 ന് റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.