ഉഡ്താ പഞ്ചാബിന് നിർദേശിച്ചത് 89 കെട്ടങ്കിൽ ഗുജറാത്ത് സിനിമകൾക്ക് നൂറിലധികം കട്ട്
text_fieldsഗാന്ധിനഗർ: ഉഡ്താ പഞ്ചാബിന് 89 കട്ടുകൾ നിർദ്ദേശിച്ച നടപടി വിവാദമായിരിക്കെ ഗുജറാത്തി സിനിമകൾക്ക് 100ലധികം കട്ട് നിർദേശിച്ച് സെൻസർ ബോർഡ്. പേട്ടൽ പ്രക്ഷോഭ ം നയിച്ച ഹർദിക് പേട്ടലിനെയും സംവരണ വിഷയങ്ങളെയും പ്രതിപാദിക്കുന്ന സിനിമകൾക്കാണ് സെൻസർ ബോർഡിെൻറ കുരുക്ക് വീണിരിക്കുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന സൽഗാതോ സവാൾ: അനാമത് എന്ന സിനിമയുടെ 100ലധികം ഭാഗങ്ങളാണ് മുറിച്ച് മാറ്റാൻ സെൻസർ ബോർഡ് നിർേദശിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാന വിഷയമായ പേട്ടൽ, പാട്ടീദാർ തുടങ്ങി പദപ്രയോഗങ്ങൾ ഒഴിവാക്കാനും സി.ബി.എഫ്.സി നിർേദശിച്ചിട്ടുണ്ട്. കൂടാതെ ഇതേ നിർമാതാവിെൻറ മറ്റൊരു സിനിമയായ പവർ ഒാഫ് പാട്ടീദാറിനും വെട്ടുകൾ നിർദേശിച്ചിട്ടുണ്ട്. അതേസമയം സിനിമ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടൽ, ആഭ്യന്തര മന്ത്രി രജനീകാന്ത് പേട്ടൽ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ ഒരുക്കമാണെന്നും അവർ നിർദേശിക്കുന്ന ന്യായമായ മാറ്റങ്ങൾ നടപ്പിലാക്കാമെന്നും പവർ ഒാഫ് പാട്ടീദാറിെൻറ സംവിധായകൻ ദീപക് സോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.