Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ബലാൽസംഗം ചെയ്യപ്പെട്ട...

'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീ' പരാമർശം; സൽമാൻ വീണ്ടും വിവാദത്തിൽ

text_fields
bookmark_border
ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീ പരാമർശം; സൽമാൻ വീണ്ടും വിവാദത്തിൽ
cancel

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ എല്ലായ്പ്പോഴും വിവാദങ്ങളുടെ തോഴനാണ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെച്ചാണ് സൽമാൻ വീണ്ടും വിവാദത്തിൽ പെട്ടത്. ചിത്രത്തിൽ സൽമാൻ ഗുസ്തിക്കാരന്‍റെ വേഷമാണ് ചെയ്യുന്നത്. സുൽത്താന്‍റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് സൽമാൻഖാൻ വിശേഷിപ്പിച്ചതാണ് പലരേയും ചൊടിപ്പിച്ചത്.

''ഷൂട്ടിങിനിടയിൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കൽ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളിൽ നിന്നും പകർത്താനായി പത്തുതവണ ആ ഭാരമുയർത്തേണ്ടിവന്നു. റിങിൽ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്ത് റിങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നിൽക്കാൻ പോലും കഴിയാറില്ല.'' ഇതായിരുന്നു സൽമാന്‍റെ വാക്കുകൾ.    

സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടന്‍റേത് വിവേകമില്ലാത്ത പ്രതികരണമാണെന്നും നിലവാരമില്ലാത്ത അഭിപ്രായ പ്രകടനമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khan
Next Story