ആമിറിനെ 'വെറുക്കുന്നു'; ദംഗൽ സുൽത്താനേക്കാൾ മികച്ചത് -സൽമാൻ ഖാൻ
text_fieldsബോളിവുഡിന്‍റെ പെർഫക്ഷനിസ്റ്റ് ആമിർ ഖാനെയും അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'ദംഗലി'നെയും പുകഴ്ത്തി സൽമാൻ ഖാൻ. താനും കുടുംബവും കഴിഞ്ഞ ദിവസം ദംഗൽ കണ്ടുവെന്നും തന്‍റെ ചിത്രമായ സുൽത്താനേക്കാൾ മികച്ചതാണ് ദംഗലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ആമിറിനെ വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നും പ്രഫഷണൽ കാര്യങ്ങളിൽ അദ്ദേഹത്തെ 'വെറുക്കുന്നു'വെന്നും സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇതിന് ആമിർഖാന്‍റെ മറുപടി കിടിലനായിരുന്നു. സൽമാൻ വെറുക്കുന്നുവെന്ന് പറയുന്നത് തനിക്ക് അദ്ദേഹം സ്നേഹിക്കുന്നുവെന്ന് പറയുന്നത് പോലെ തന്നെയാണെന്നായിരുന്നു ആമിറിന്‍റെ മറുപടി.
വെള്ളിയാഴ്ച റിലീസായ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. എന്നാൽ സുൽത്താന്‍റെ റെക്കോർഡ് ചിത്രം തിരുത്തിക്കുറിക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
My Family saw #Dangal today evening and thought it was a much better film than #Sultan. Love u personally Aamir but hate u professionally ! pic.twitter.com/sJlDG7u95c
— Salman Khan (@BeingSalmanKhan) December 22, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.