ആമിർ ഖാെൻറ മാതാവിെൻറ കോവിഡ് പരിശോധന ഫലവും നെഗറ്റീവ്
text_fieldsന്യൂഡൽഹി: ആമീർ ഖാെൻറ മാതാവിെൻറ കോവിഡ് പരിശോധന ഫലവും നെഗറ്റീവ്. താരത്തിെൻറ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആമിർഖാനും കുടുംബവും കോവിഡ് പരിശോധന നടത്തിയിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അമ്മ സീനത്ത് ഹുസൈെൻറ പരിശോധന ഫലം പുറത്തുവന്നിരുന്നില്ല.
മാതാവുമായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മാതാവിെൻറ പരിശോധന ഫലം നെഗറ്റീവാകാൻ പ്രാർഥിക്കണമെന്നും താരം അറിയിച്ചിരുന്നു. ബുധനാഴ്ച പുറത്തുവന്ന മാതാവിെൻറ പരിശോധനഫലവും ആമിർ ഖാൻ തന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. എല്ലാവരുടെയും പ്രാർഥനക്കും പിന്തുണക്കും താരം നന്ദി അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ജീവനക്കാരെ ക്വാറൻറീനിലാക്കുകയും മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്തതായും ആമിർ ഖാൻ അറിയിച്ചിരുന്നു.
ലാൽ സിങ് ചദ്ദയാണ് ഇനി പുറത്തുവരാനിരിക്കുന്ന ആമിർ ഖാൻ ചിത്രം. കോവിഡിനെ തുടർന്ന് േലാക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. 2020 ക്രിസ്മസ് റീലീസായാണ് ചിത്രം തീരുമാനിച്ചിരുന്നത്. ആമിർ ഖാനും കരീന കപൂർ ഖാനും ആറുവർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലാൽ സിങ് ചദ്ദ. തമിഴ് സൂപ്പർ സ്റ്റാൻ വിജയ് സേതുപതിയും ആമിർ ഖാനൊപ്പം ലാൽ സിങ് ചദ്ദയിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തും.
Hello everyone, I am most relieved to inform everyone that Ammi is Covid 19 negative.
— Aamir Khan (@aamir_khan) July 1, 2020
Thank you everyone for your prayers and good wishes
Love.
a.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.