Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅബ്രാം മകൻ തന്നെ;...

അബ്രാം മകൻ തന്നെ; മക​െൻറ മകനല്ല- ഷാരൂഖ്​

text_fields
bookmark_border
അബ്രാം മകൻ തന്നെ; മക​െൻറ മകനല്ല- ഷാരൂഖ്​
cancel
camera_alt?????? ?????? ?????? ??????????. ??????????? ?????, ?????, ?????? ???? ??? ??????? ?????.

മുംബൈ: മക്കളായ ആര്യനെയും അബ്രാമിനെയും കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക്​ വിശദീകരണവുമായി നടൻ ഷാരൂഖ്​ ഖാൻ. ത​​​​​െൻറ ഇളയ മകൻ അബ്രാം,​ മൂത്ത മകൻ ആര്യന്​ കാമുകിയിൽ ജനിച്ച കുട്ടിയാണെന്നും താൻ എടുത്ത്​ വളർത്തുകയാണ്​ എന്നുമുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക്​ മറുപടിയുമായി നടൻ ഷാരൂഖ്​. ടെഡ്​ കോൺഫറൻസിൽ നടന്ന സംവാദങ്ങൾക്കിടെയായിരുന്നു ഷാരൂഖി​​​​​െൻറ മറുപടി.

ആര്യനും അനിയൻ അബ്രാമും
 

‘‘നാല്​ വർഷങ്ങൾക്ക്​ മുമ്പാണ്​ എനിക്കും  ഭാര്യ ഗൗരിക്കും മൂന്നാമതൊരു കുഞ്ഞ്​ വേണമെന്ന്​ ആഗ്രഹമുണ്ടായത്​. ആ സമയത്ത്​ എ​​​​​െൻറ മൂത്ത മകൻ ആര്യന്​​ പതിനഞ്ച്​ വയസായിരുന്ന പ്രായം. ആര്യന്​ റൊമാനിയൻ കാമൂകിയിൽ ജനിച്ച കുട്ടിയാണ്​ അബ്രാം എന്ന തരത്തിൽ പ്രചരണങ്ങളുണ്ടായി. ആ കുട്ടിയെ ഞാൻ എടുത്ത്​ വളർത്തിയതാണെന്നായിരുന്നു  വാർത്തകൾ. ഒാടിക്കൊണ്ടിരിക്കുന്ന കാറിൽ ആര്യൻ കാമുകിയെ ഗർഭിണിയാക്കിയെന്നും അതിൽ ജനിച്ച കുട്ടിയാണ്​ അബ്രാം എന്നുമായിരുന്നു പ്രചാരണം. ഇതുമായി ബന്ധപ്പെട്ട്​ ഒരു വ്യാജ വീഡിയോയും അവർ പുറത്തിറക്കി​. ഇപ്പോൾ ആര്യന്​​ 19 വയസായി. ആരെങ്കിലും അവനോട്​ ഹലോ പറഞ്ഞാൽ എനിക്ക്​ ഒരു യൂറോപ്യൻ ഡ്രൈവിങ്​ ലൈസൻസ്​ പോലുമില്ലെന്ന മറുപടിയാവും നൽകുക’’​ -ഷാരൂഖ്​ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ ഇൗ കാലത്ത്​ യാഥാർഥ്യം ഭാവനയും, ഭാവന യാഥാർഥ്യവും ആകുന്ന സാഹചര്യമാണ്​ ഉള്ളതെന്നും ഷാരൂഖ്​ കൂട്ടിച്ചേർത്തു. സംഭാഷത്തി​​​​​െൻറ ഒരു ഘട്ടത്തിൽ ഷാരൂഖ്​ ഖാൻ വിതുമ്പി​ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharukAbRamAryan
News Summary - Is AbRam Aryan's Love Child? Shah Rukh Khan Breaks His Silence Over This Rumour!
Next Story