ബോളിവുഡ് സംവിധായകൻ ലേഖ് ടണ്ഡൻ അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ലേഖ് ടണ്ഡൻ (88) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30ന് പവായിലെ വസതിയിലായിരുന്നു അന്ത്യം.
ഷാറൂഖ്ഖാനെ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ലേഖ് ടണ്ഡനാണ്. 1988ൽ ലേഖ് ടണ്ഡൻ സംവിധാനം ചെയ്ത ‘ദിൽ ദരിയ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഷാറൂഖിെൻറ രംഗപ്രവേശനം.
പ്രഫസർ, അമ്രപാലി, ശാരദ, അഗർ തും ന ഹോതെ, ഉത്തരായൺ തുടങ്ങി 14ഒാളം സിനിമകളാണ് ലഖ് ടണ്ഡൻ സംവിധാനം ചെയ്തത്. അമ്രപാലി (1966) 39ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശഭാഷ ഇനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഷമ്മി കപൂർ, രാജേഷ് ഖന്ന, സുനിൽ ദത്ത്, ശശി കപൂർ, വൈജയന്തിമാല, ഹേമമാലിനി, രേഖ, ശബാന ആസ്മി തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിെൻറ ചിത്രങ്ങളിലെ മുഖ്യ താരങ്ങൾ. ചെന്നൈ എക്സ്പ്രസ്, രംഗ്ദെ ബസന്തി, സ്വദേശ് തുടങ്ങി ആറു ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഫിർ വഹി തലാശ്, ഫർമാൻ തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു പരമ്പരകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.