ബോളിവുഡ് കൂടെ നിന്നില്ലെന്ന് സുശാന്തിെൻറ സുഹൃത്ത്; ആരാധകർക്കുള്ള കുറിപ്പുമായി നടെൻറ ടീം
text_fieldsമുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യാകാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും തന്നെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ഭവാനി ട്വിറ്ററില്‍ കുറിച്ചു. സുഷാന്തിന് ബോളിവുഡ് ഇന്‍ഡസ്ട്രിയിൽ നിന്ന് ആരുംതന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സ്വപ്ന ട്വീറ്റിലൂടെ പങ്കുവെച്ചു.
It’s no secret Sushant was going through very tough times for the last few years. No one in the industry stood up for him nor did they lend a helping hand. To tweet today is the biggest display of how shallow the industry really is. No one here is your friend. RIP pic.twitter.com/923qAM5DkD
— (@sapnabhavnani) June 14, 2020
അതേസമയം, മരണത്തിന് പിന്നാലെ സുശാന്തിെൻറ ടീം പ്രസ്താവനയുമായി രംഗത്തെത്തി. ആരാധകരോടും മാധ്യമങ്ങളോടുമാണ് അവർ പ്രസ്താവനയിലൂടെ സംസാരിച്ചത്. ‘സുശാന്ത് ഇനി ഞങ്ങളുടെ കൂടെയില്ല എന്ന ദുഃഖം നിങ്ങളുമായി പങ്കുവെക്കുന്നതിൽ അങ്ങേയറ്റം വേദനയുണ്ട്. ഇതുവരെ ചെയ്തതുപോലെ നിങ്ങളുടെ മനസിൽ അവനെ സൂക്ഷിക്കാനും അവെൻറ ജീവിതവും സിനിമകളും ഇനിയും ആഘോഷിക്കാനുമാണ് ഇൗ സാഹചര്യത്തിൽ ആരാധകരോട് പറയാൻ ആഗ്രഹിക്കുന്നത്. ദുഃഖം നിറഞ്ഞ ഇൗ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിെൻറ സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോടും അഭ്യർഥിക്കുകയാണ്. അവർ അറിയിച്ചു.
മാതാവ് നേരത്തെ മരിച്ച സുശാന്തിന് പിതാവും നാല് സഹോദരികളുമാണുള്ളത്. ലോക്ഡൗൻ കാലമായ കഴിഞ്ഞ രണ്ടര മാസത്തോളം ബാന്ദ്രയിലെ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം താരം അമ്മയുടെ ഒാർമകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സുശാന്തിെൻറ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.