സോണിക ചൗഹാെൻറ മരണം: ബംഗാളി നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ
text_fieldsകൊൽക്കത്ത: നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സോണിക ചൗഹാെൻറ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചയാണ് കേസന്വേഷണം നടത്തുന്ന ബംഗാൾ പൊലീസിലെ പ്രത്യേക വിഭാഗം അറസ്റ്റ് നടത്തിയത്.
ഏപ്രിൽ 29ന് ദക്ഷിണ കൊൽക്കത്തയിലെ റാഷ്ബെഹാരി അവന്യൂവിൽ കാർ അപകടത്തിലാണ് സോണിക മരിച്ചത്. വിക്രമായിരുന്നു കാർ ഒാടിച്ചത്. അപകടം നടന്നയുടനെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല.
മദ്യപിച്ച് അമിത വേഗതയിൽ കാർ ഒാടിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ ഇൗ ആരോപണം വിക്രം നിഷേധിക്കുക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ് വിക്രമിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കേസ് വഴി തിരിച്ച് വിടാൻ കൊൽക്കത്ത പൊലീസ് ശ്രമിക്കുകയാണെന്നായിരുന്നു വിക്രം ചാറ്റർജിയുടെയും സുഹൃത്തുക്കളുടെയും ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.