Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാജസ്​ഥാന്​ പുറമേ...

രാജസ്​ഥാന്​ പുറമേ ഗുജറാത്തിലും മധ്യപ്രദേശിലും പദ്​മാവതിന്​ വിലക്ക്​

text_fields
bookmark_border
padamavat
cancel
camera_alt???????? ???? ??????? (?????????? ?????????)

ഭോപാൽ: മാസങ്ങളായി വിവാദം കാരണം പെട്ടിയിൽ കിടക്കുന്ന സഞ്​ജയ്​ ലീലാ ബൻസാലി​യുടെ ബിഗ്​ ബഡ്​ജറ്റ്​ ചിത്രം പദ്​മാവതി​​െൻറ പ്രദർശനം വിലക്കി ഗുജറാത്തും മധ്യപ്രദേശും. നേരത്തെ രാജസ്​ഥാനിൽ ചിത്രത്തി​​െൻറ പ്രദർശനം അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചിരുന്നു. ഇൗ മാസം 25ന്​ റിലീസാവേണ്ട ചിത്രം ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്​.

മധ്യ​പ്രദേശിൽ പദ്​മാവത്​ പ്രദ​ർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​  മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ അറിയിച്ചു. സൂര്യ നമസ്​കാർ എന്ന പരിപാടിയിൽ പ​െങ്കടുക്കുകയായിരുന്ന ചൗഹാൻ മാധ്യമങ്ങളോടാണ്​ ചിത്രത്തി​​െൻറ പ്രദർശനം വിലക്കിയ വിവരം അറിയിച്ചത്​. നേരത്തെ പദ്​മാവതിക്ക്​ ഏർപ്പെടുത്തിയ വിലക്ക് സെൻസറിങ് കഴിഞ്ഞെത്തിയ​ പദ്​മാവതിനും തുടരുമെന്ന്​ ചൗഹാൻ പറഞ്ഞു. ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനിയും പദ്​മാവതി​​െൻറ റിലീസിങ്​ സംസ്​ഥാനത്ത്​ അനുവദിക്കില്ലെന്ന്​ പറഞ്ഞിരുന്നു. 

രജ്​പുത്​ വിഭാഗത്തി​​െൻറ നേതൃത്വത്തിലുള്ള കർണി സേനയാണ് സിനിമക്കെതിരെ ആദ്യമായി ഭീഷണിയുമായി രംഗത്ത്​ വന്നത്​. മധ്യപ്രദേശിലും  മറ്റ്​ സംസ്​ഥാനങ്ങളിലും പദ്​മാവത്​ നിരോധിക്കാൻ ആഹ്വാനം മുഴക്കുകയും ചെയ്​തിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ സെൻസർ ബോർഡി​​െൻറ അനുമതിയോ അന്തിമ തീരുമാനമോ വരുന്നതിന്​​ മു​േമ്പ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രദർശനം വിലക്കുകയായിരുന്നു. സെൻസർബോർഡി​​െൻറ നിർദേശപ്രകാരമായിരുന്നു ചിത്രത്തി​​െൻറ പേര്​ പദ്​മവതിയിൽ നിന്നും പദ്​മാവതാക്കി മാറ്റിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Leela Bhansalibanmalayalam newsmovie newsPadmaavat
News Summary - After Rajasthan, Madhya Pradesh and Gujarat Shut the Door on Padmaavat - Movie News
Next Story