അക്ഷയ്കുമാറിെൻറ ‘ലക്ഷ്മി ബോംബ്’ ഹോട്സ്റ്റാർ റിലീസിന്
text_fieldsന്യൂഡൽഹി: കോവിഡ് നിയന്ത്രണ വിധേയമാകാത്തതും ലോക്ഡൗൺ നീട്ടിയേക്കാവുന്ന സാഹചര്യത്തിൽ സിനിമ മേഖലയും വൻ പ്ര തിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് ‘ഡയറക്ട് ടു വെബ്’ റിലീസ ിന് തയാറെടുക്കുന്നത്.
സൂപ്പർ താരം അക്ഷയ്കുമാറിെൻറ ബോളിവുഡ്ചിത്രം ‘ലക്ഷ്മി ബോംബ്’ ആണ് തിയറ്ററു കൾക്ക് പകരം ഓവർ ദ ടോപ് (OTT) പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്യാനിരുക്കുന്ന പുതിയ ചിത്രം. ഈ വർഷം ഇൗദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന ചിത്രമായിരുന്നു ഇത്.
ചിത്രത്തിൽ മുതൽ മുടക്കിയവർക്ക് നഷ്ടം സംഭവിക്കരുതെന്ന് മാത്രമാണ് അക്ഷയ്കുമാറിെൻറ ആവശ്യമെന്നും ഡിസ്നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്താൽ ലോകത്താകമാനുമുള്ള പ്രേക്ഷകരെ ആകർഷിക്കാമെന്നും രാജ്യത്തെ ചെറുപട്ടണങ്ങളിലുള്ള ആളുകൾക്കിടയിൽ വരെ ചിത്രത്തിന് പ്രചാരം ലഭിക്കുമെന്നതുമാണ് അണിയറ പ്രവർത്തകരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്ന് മിഡ്ഡേ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നിലവിൽ ലോക്ഡൗൺ മെയ് മൂന്ന്വരെ മാത്രമാണുള്ളതെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി തിയറ്ററുകൾ അടഞ്ഞ് തന്നെ കിടക്കുമെന്നാണ് സുചന. ടെക്നീഷ്യൻമാർ വീടുകളിൽ നിന്നും ജോലി ചെയ്യുന്നതിനാൽ എഡിറ്റിങ്, പശ്ചാത്തല സംഗീതം, മിക്സിങ്, വി.എഫ്.എക്സ് എന്നിവയടക്കമുള്ള പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾ പ്രതീക്ഷിച്ചതിലും വൈകുന്നുണ്ട്. ജൂണിൽ ചിത്രം പ്രദർശനത്തിനെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
2011ൽ പുറത്തിറങ്ങിയ തമിഴ് ഹൊറർ കോമഡി ചിത്രമായ ‘മുനി2: കാഞ്ചന’ എന്ന ചിത്രത്തിെൻറ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. കിയാര അദ്വാനിയാണ് നായികയായെത്തുന്നത്. സംവിധായകനായ ലോറൻസായിരുന്നു തമിഴിൽ കേന്ദ്ര കഥാപാത്രമായെത്തിയത്.
നേരത്തെ ജ്യോതിക നായികയായി എത്തുന്ന തമിഴ് ചിത്രം ‘പൊൻമകൾ വന്താൽ’ ഓൺലൈൻ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിെൻറ നിർമാതാവായ നടൻ സൂര്യയുടെ സിനിമകൾ തിയറ്റർ കാണിക്കില്ലെന്നാണ് ഉടമകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.