അമ്മയുടെ അഭിനയത്തിൽ മനംനിറഞ്ഞ് ആലിയ ഭട്ട്
text_fieldsഅമ്മ സോണി രസ്ദാെൻറ അഭിനയത്തിൽ മനംകുളിർത്ത് ബോളിവുഡിെൻറ പ്രിയതാരം ആലിയ ഭട് ട്. ലണ്ടനിൽ അരങ്ങേറിയ നാടകം ‘വെൻ ദ ക്രൗസ് വിസിറ്റ്’ കണ്ടാണ് അമ്മയുടെ അഭിനയ മികവി നെ കുറിച്ച് ആലിയ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.
‘അതിമനോഹര നാടകം. ആരെയും സ്വാ ധീനിക്കുന്നത്. ഇവിടെ വന്ന് കാണാൻ പറ്റിയതിൽ ഏറെ സന്തോഷം. എല്ലാവരും തകർത്ത് അഭിനയിച്ചു. എെൻറ സുന്ദരി അമ്മയുടെ അഭിനയത്തിന് പ്രത്യേക ൈകയടി’
-സോണി രസ്ദാനും ആലിയയും ഒരുമിച്ചുനിൽക്കുന്ന പടം ഷെയർ ചെയ്ത നാടകക്കാരുടെ പോസ്റ്റിനു താഴെ, അതിനുള്ള മറുപടിയായി അവർ കുറിച്ചു. ലണ്ടനിലുള്ളവർ നാടകം കാണണമെന്ന് ഇൻസ്റ്റഗ്രാമിലും ആലിയ അഭ്യർഥിച്ചു. അനുപമ ചന്ദ്രശേഖറിെൻറ നാടകമാണ് ‘വെൻ ദ ക്രൗസ് വിസിറ്റ്’. വീട്ടകങ്ങളിലെ പീഡനവും ലൈംഗിക ആക്രമണവുമാണ് നാടകത്തിെൻറ കേന്ദ്ര പ്രമേയം.
Such a lovely play! Hilarious and impactful.. A rare combination! So so glad I made the effort to come out there and see it! All performances were top notch and special mention for my beautiful mother who was just too good! ☀️☀️☀️ https://t.co/CJYJiskEX1
— Alia Bhatt (@aliaa08) November 11, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.