വിൻറ നന്ദക്കെതിരെ ഒരു രൂപയുടെ മാനനഷ്ടകേസ് നൽകി അലോക് നാഥ്
text_fieldsന്യൂഡൽഹി: മീ ടൂ കാമ്പയിനിൽ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച തിരക്കഥാകൃത്തും നിർമാതാവുമായ വിൻറ നന്ദക്കെതിരെ മാനനഷ്ട േകസ് നൽകി ചലച്ചിത്ര നടൻ അലോക് നാഥ്. മാനനഷ്ട തുകയായി ഒരു രൂപയാണ് അലോക് നാഥ് ആവശ്യപ്പെട്ടത്. വിൻറ നന്ദ മാപ്പെഴുതി നൽകണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ലൈംഗികാരോപണം ഉന്നയിച്ച് ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതിന് വിൻറ നന്ദെക്കതിരെ അന്വേഷണം ആവശ്യപ്പെട്ട് അലോക് നാഥിെൻറ ഭാര്യ ആശു അന്ധെരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിൻറ നന്ദ19 വർഷം മുമ്പ് അലോക്നാഥ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വെളിെപ്പടുത്തിയത്. ‘കേവലം ബലാത്സംഗമായിരുന്നില്ല, എെൻറ വീട്ടിൽ വെച്ച് ഇൻഡസ്ട്രിയിലെ ഏറ്റവും മാന്യനായ വ്യക്തി എന്നറിയപ്പെടുന്ന ആൾ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിൻറയുടെ വെളിപ്പെടുത്തൽ.
അലോകിെൻറ വീട്ടിൽ ഒരുക്കിയ ഒരു പാർട്ടിയിലേക്ക് തന്നെ ക്ഷണിക്കുകയും മദ്യത്തിൽ മയക്കു മരുന്ന് ചേർത്ത് നൽകിയ ശേഷം തന്നെ തെൻറ വീട്ടിലെത്തിച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിൻറ ഫേസ്ബുക്കിൽ കുറിച്ചത്. സംഭവത്തിന് ശേഷം അലോക് നാഥിെൻ സീരിയലിൽ നിന്നും പുറത്താക്കിയാതായും പോസ്റ്റിൽ വിൻറ വ്യക്തമാക്കി.
90കളിൽ ജനകീയമായ ‘താര’ എന്ന ടെലിസീരിയലിെൻറ എഴുത്തുകാരിയും നിർമാതാവുമായിരുന്നു വിൻറ നന്ദ. വിന്ദയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോക് നാഥിെനതിരെ ബോളിവുഡ് നടി സന്ധ്യ മൃദുലും പേരു വെളിപ്പെടുത്താതെ ഒരു ഡിസൈനറും ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.