അനധികൃത നിർമ്മാണം: അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ നോട്ടീസ്
text_fieldsമുംബൈ: അനധികൃത കെട്ടിട നിർമ്മാണത്തിന് നടൻ അമിതാഭ് ബച്ചനടക്കം 7 പേർക്ക് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ നോട്ടീസ്. വിവരാവകാശ പ്രവർത്തകൻ അനിൽ ഗൽഗലിക്ക് ലഭിച്ച വിവരാവകാശ രേഖയിലണ് 2016ൽ ബച്ചനടക്കം 7പേർക്കെതിരെ അനധികൃത നിർമ്മാണത്തിന് നോട്ടീസ് നൽകിയിട്ടുളളതായി വ്യക്തമാക്കുന്നത്.
ബച്ചൻ തന്‍റെ വീടായ ഗുഡ്ഗാവ് ബംഗ്ലാവിൽ ചില അനധികൃത നിർമ്മാണങ്ങൾ നടത്തുകയും, പ്ലാനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. മറ്റ് 7 പേരും തങ്ങളുടെ വീടുകളിലെ പ്ലാനിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അനിൽ പറഞ്ഞു.
നോട്ടീസ് ലഭിച്ചതിന് പുറമെ 2017 ജനുവരി 5 ന് ആർക്കിടെക് ശശാങ്ക് കോകിൽ നിർമ്മാണത്തിന്‍റെ വിവരങ്ങൾ വീണ്ടും സമർപ്പിച്ചിരുന്നുവെങ്കിലും കോർപ്പറേഷന്‍റെ കെട്ടിട നിർമ്മാണ വിഭാഗം ഇത് തള്ളി. തുടർന്ന് മെയ് 6 ന് എല്ലാ അനധികൃത നിർമ്മാണങ്ങളും പൊളിച്ചു നീക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു.
സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും മുനിസിപ്പൽ കമ്മീഷ്ണർക്കു കത്ത് അയക്കാൻ ഒരുങ്ങുകയാണ് അനിൽ. പ്രശ്നത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.