വസുന്ധരയുടെ പ്രസ്താവനക്കെതിരെ ഷബാന ആസ്മി
text_fieldsന്യൂഡൽഹി: പത്മാവതി മാറ്റങ്ങളോട് റിലീസ് ചെയ്യണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്താവനക്കെതിരെ നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മി. സിനിമയെ വിമർശക്കുന്നവരെ അനുകൂലിക്കുന്ന നിലപാടാണ് വസുന്ധര സ്വീകരിക്കുന്നത്. ആക്രമകാരികൾക്കെതിരെ ഒരു നടപടിയും എടുക്കാത്ത യു.പി സർക്കാറാണ് സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സെൻസർ ബോർഡ് സിനിമയുടെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് പൂർത്തിയാക്കില്ല. പത്മാവതി സിനിമയെ മുൻനിർത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഷബാന ആസ്മി കുറ്റപ്പെടുത്തി.
നേരത്തെ പത്മാവതിക്കെതിരായ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര പ്രവർത്തകർ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബഹിഷ്കരിക്കണമെന്ന് ഷബാന ആസ്മി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാറ്റങ്ങളോടെ മാത്രമേ സിനിമയുടെ റിലീസ് നടത്താവു എന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. അതേ സമയം, സിനിമ ഡിസംബർ ഒന്നിന് റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.