ജയലളിതയുടെ ആത്മകഥ ചിത്രത്തിൽ എം.ജി.ആറായി അരവിന്ദ് സ്വാമി
text_fieldsമുംബൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ആത്മകഥ ചിത്രത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറായി അരവിന്ദ് സ്വാമി വേഷമിടും. തമിഴിൽ ‘തലൈവി’യായും ഹിന്ദിയിൽ ‘ജയ’യായും പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ആണ്. മദ്രാസപട്ടിനം, ദൈവതിരുമകൾ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിജയ്.
ഹൃദ്രോഗത്തെ തുടർന്ന് 2016 ഡിസംബർ അഞ്ചിനാണ് ജയലളിത മരിച്ചത്. രാഷ്ട്രീയ പാർട്ടിയായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവായ എം.ജി രാമചന്ദ്രൻ ജയലളിതയുടെ മാർഗദർശിയായിരുന്നു. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച എം.ജി. ആറിെൻറ അതേപാതയിലാണ് നടിയായ ജയലളിത പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായത്.
അഭിനയ പാടവത്തോടൊപ്പം ഹിന്ദിയും തമിഴും തെലുങ്കും അനായാസം സംസാരിക്കാനാവുന്നതാണ് ഈ വേഷം അരവിന്ദ് സ്വാമിയിലേക്ക് എത്താൻ ഇടയാക്കിയത്. നടി കങ്കണ റാവത്താണ് ജയലളിതയായി വേഷമിടുന്നത്. ബാഹുബലിക്ക് തിരക്കഥയൊരുക്കിയ കെ.വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ കൃത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.