ശശി കപൂറിെൻറ മരണവാർത്തക്ക് ബി.ബി.സി നൽകിയത് ബച്ചെൻറ ചിത്രം- വിഡിയോ
text_fieldsന്യൂഡൽഹി: ഇതിഹാസ ബോളിവുഡ് താരം ശശി കപൂറിെൻറ മരണവാർത്ത റിപ്പോർട്ട് ചെയ്ത ബി.ബി.സിക്ക് പറ്റിയത് വൻ അമളി.
വാർത്തക്കൊപ്പം നൽകിയ ദൃശ്യങ്ങൾ ശശി കപൂറിേൻറതായിരുന്നില്ല. ആളുമാറിയെന്ന് മാത്രമല്ല, കാണിച്ച രണ്ടു ദൃശ്യങ്ങളും ജീവിച്ചിരിക്കുന്ന മറ്റു നടൻമാരുടേതായിരുന്നു.
70 കളിൽ ഇന്ത്യൻ സിനിമയിലെ പ്രണയനായകനായിരുന്ന ശശി കപൂർ (79) തിങ്കളാഴ്ച മുംബൈയിൽ അന്തരിച്ചുെവന്ന് വാർത്ത വായിച്ച ശേഷം കാണിച്ചത് അമിതാഭ് ബച്ചെൻറയും റിഷി കപൂറിെൻറയും മുൻകാല ചിത്രങ്ങളിലെ രംഗങ്ങളായിരുന്നു.
വാർത്താവതാരകൻ ശശി കപൂറിനെ കുറിച്ച് സംസാരിക്കുന്നതും പശ്ചാത്തലത്തിൽ അമിതാഭ് ബച്ചെൻറയും റിഷി കപൂറിെൻറയും ചിത്രങ്ങളിലെ ഗാനരംഗങ്ങൾ കാണിക്കുന്നതും സോഷ്യൽ മീഡയയിൽ വൈറാലായി.
ബി.ബി.സിക്ക് പിണഞ്ഞ അബദ്ധത്തെ കുറിച്ച് ശക്തമായ വിമർശനമാണുയരുന്നത്. സംഭവം വിവാദമായതോടെ ബി.ബി.സി ന്യൂസ് എഡിറ്റർ പോൾ റോയാൽ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. ബി.സി.സിയുടെ നിലവാരത്തിന് ചേർന്ന കാര്യമല്ല നടന്നതെന്നും അതിൽ ക്ഷമാപണം നടത്തുവെന്നും അദ്ദേഹം അറിയിച്ചു.
Shocking to note @BBC insults a veteran actor Shashi Kapoor by showing clips of @SrBachchan & @chintskap whilst reporting his death today!!!@BBC must apologize!!! Clearly they have no clue.
— GABBAR (@Gabbar_food) December 4, 2017
RIP Shashi Kapoor pic.twitter.com/XMT4QJCy53
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.