ഈ മനോഹര തീരത്തിനും പ്രണയ രാജാവിന്റെ ഓർമകൾ
text_fieldsകോഴിക്കോട്: അറബിക്കടലിെൻറ ഓരത്തിരുന്ന് ബോളിവുഡ് സിനിമയിലെ പ്രണയ രാജാവ് പറഞ്ഞു, മനോഹരം ഈ തീരം. ആരാധകരുടെ മനംനിറച്ചായിരുന്നു രണ്ട് വർഷം മുമ്പ് കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു ഋഷി കപൂർ എന്ന സൂപ്പർ താരമെത്തിയത്. ‘ഖുല്ലം ഖുല്ല’ (തുറന്നു പറച്ചിൽ) എന്ന ആത്മകഥയും കപൂർ കുടുംബത്തിെൻറ സിനിമ പാരമ്പര്യവും സിനിമ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുമെല്ലാം മീന അയ്യരുമായി ഒരു മണിക്കൂർ നടത്തിയ സംവാദത്തിൽ സൂപ്പർതാരം ആരാധകരുമായി പങ്കുെവച്ചിരുന്നു. മുംബൈയിലും കടലിെൻറ സാമീപ്യമുണ്ടെങ്കിലും കോഴിക്കോട്ടേ തീരം ഏറ്റവും ഭംഗിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പൃഥ്വിരാജ് കപൂർ, രാജ് കപൂർ തുടങ്ങിയവരുടെ പിൻഗാമിയായതിനാൽ മാത്രം സിനിമയിൽ പിടിച്ചുനിൽക്കാനാവില്ല. അഭിനയിക്കാനറിയില്ലെങ്കിൽ രണ്ടാമത്തെ പടം മുതൽ ആളുകാണില്ല. പാരമ്പര്യംെകാണ്ട് മാത്രമല്ല. ദുൽഖർ സൽമാൻ നടനായത് മമ്മൂട്ടിയുടെ ബലത്തിലല്ല. മോഹൻ ലാലിന് മകൻ പ്രണവിനെ അഭിനയത്തിൽ സഹായിക്കാനാവില്ല -ഋഷി കപൂർ അഭിപ്രായപ്പെട്ടിരുന്നു.
സന്തോഷം ഇവിടെ വന്നതിൽ. ‘ബോബി’യുടെ സൂപ്പർ വിജയത്തിന് ശേഷം ചില പടങ്ങൾ േഫ്ലാപ്പായതിെനക്കുറിച്ചും അേദ്ദഹം തുറന്നുപറഞ്ഞിരുന്നു. ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ ആക്ഷൻ ഹീറോകൾക്ക് മുന്നിൽ റൊമാൻറിക് ഹീറോയായ തനിക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. റൊമാൻറിക്, മ്യൂസിക്കൽ ഹീറോകൾക്ക് അന്ന് ഡിമാൻറുണ്ടായിരുന്നില്ല.
മകൻ രൺബീർ കപൂറിനെക്കുറിച്ചും സ്നേഹനിധിയായ പിതാവ് വാചാലനായിരുന്നു. പാട്ട് സീനുകളിൽ പൂർണത കിട്ടാത്തതിനാൽ മകൻ ഉപദേശം തേടിയ കഥയും പറഞ്ഞു. കോഴിക്കോട്ടെ സംവാദം മികച്ച അനുഭവമായിരുന്നെന്ന് പിന്നീട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.