ലക്ഷ്മി അഗര്‍വാളായി ദീപിക; ഫസ്റ്റ് ലുക് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
text_fieldsദീപിക പദുകോൺ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളെ അവതരിപ്പിക്കുന്ന ഛപാക് എന്ന ചിത്രത്തിന്‍റെ ഫസ്റ ്റ് ലുക് പുറത്ത്. ആലിയ ബട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവേണ്ടി വന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷമി പോരാടുകയാണ്. തന്‍റെ ലക്ഷ്യം നിറവേറ്റാനായി സ്റ്റോപ് സെയില്‍ ആസിഡ് എന്ന ഒരു സ്ഥാപനം അവര്‍ നടത്തി വരുന്നു.
A character that will stay with me forever...#Malti
— Deepika Padukone (@deepikapadukone) March 25, 2019
Shoot begins today!#Chhapaak
Releasing-10th January, 2020.@meghnagulzar @foxstarhindi @masseysahib pic.twitter.com/EdmbpjzSJo
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ദീപിക പദുകോണിന്‍റെ കെ.എ എന്‍റര്‍ടെയിന്‍മെന്‍റ്, മേഘ്ന ഗുല്‍സാറിന്‍റെ മൃഗ ഫിലിംസ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.