ഹിന്ദി സിനിമകള്‍ക്ക് ഇനി ഹിന്ദിയില്‍ ക്രെഡിറ്റ്‌സ് നല്‍കണം
text_fieldsഹിന്ദി സിനിമകള്‍ക്ക് ഇനിമുതൽ ഹിന്ദിയില്‍ തന്നെ ക്രെഡിറ്റ്‌സ് നല്‍കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ ഉത്തരവ്. ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പുതിയ നടപടിയെന്നും കേന്ദ്ര സർക്കാർ. ഒരു മാസത്തിനുള്ളില്‍ ഹിന്ദി ക്രെഡിറ്റ്‌സ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്ക്കാറിെൻ നീക്കത്തോട് സിനിമാ മേഖലയില്‍ നിന്നുള്ളവർക്ക് സമ്മിശ്ര പ്രതികരണമാണ്.
ഉത്തരവുമായി ബന്ധപ്പെട്ട് മന്ത്രാലയം ബോളിവുഡ് സംവിധായകര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ദ്വിഭാഷയില്‍ ടൈറ്റില്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. ഒട്ടുമിക്ക ബോളിവുഡ് സിനിമകൾക്കും ക്രെഡിറ്റ്‌സ് എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലാണ്. ഈ ഭാഷ അറിയാത്ത സാധാരണക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്ന് മന്ത്രാലയം വിലയിരുത്തി.
ഫ്രഞ്ച്, ചൈനീസ് സിനിമകള്‍ക്ക് ടൈറ്റില്‍ ക്രെഡിറ്റ്‌സ് അവരുടെ ഭാഷയിലാണെന്നിരിക്കെ ഹിന്ദി സിനിമകള്‍ക്ക് മാത്രം എന്തിനാണ് ഇംഗ്ലീഷ് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. സിനിമയുടെ ക്രെഡിറ്റ്‌സ് ശ്രദ്ധിക്കുന്ന ആളുകള്‍ വളരെ കുറവാണെന്നാണ് മറുപക്ഷത്തിെൻറ വാദം. നിര്‍മാതാക്കളുടെ ചെലവ് വര്‍ധിപ്പിക്കും എന്നല്ലാതെ ഇത് കൊണ്ട് മറ്റ് പ്രയോജനം ഒന്നും ഉണ്ടാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.