ചിത്രത്തിെൻറ റേറ്റിങ് മാറ്റി, മനസ് മാറ്റാനാകില്ല -ദീപിക പദുകോൺ
text_fieldsമുബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി എത്തിയതിന് സാമൂ ഹിക മാധ്യമങ്ങളിൽ നടന്ന ദുഷ്പ്രചരണങ്ങൾ മറുപടിയുമായി ബോളിവുഡ് താരം ദീപിക പദുകോൺ. തെൻറ ചിത്രമായ ഛപകിെൻറ ഐ.എം.ഡി.ബി റേറ്റിങ് കുറക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ തെൻറ നിലപാടിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ദീപിക തുറന്നടിച്ചു. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ദീപിക തെൻറ നിലപാട് അറിയിച്ചത്.
ജെ.എൻ.യു സന്ദർശനത്തിെൻറ തൊട്ടടുത്ത ദിവസം റിലീസായ ദീപിക ചിത്രത്തിനെതിരെ വൻ ദുഷ്പ്രചരണമാണ് സംഘ്പരിവാർ സംഘടനകൾ അഴിച്ചുവിട്ടത്. ചലച്ചിത്രങ്ങളുടെ നിലവാരം രേഖപ്പെടുത്തുന്ന ഐ.എം.ഡി.ബി എന്ന വെബ്സൈറ്റിൽ ഛപകിന് ഒറ്റ സ്റ്റാറാണ് റേറ്റിങ്ങായി നൽകിയിരുന്നത്. വെബ്സൈറ്റുകളും സോഷ്യൽ മീഡയയിലും മോശം നിരൂപണങ്ങളും പ്രചരിപ്പിച്ചു. എന്നാൽ പിന്നീട് സിനിമ കണ്ടവർ പോസിറ്റീവ് നിരൂപണങ്ങൾ പങ്കുവെച്ചതോടെ ഐ.എം.ഡി.ബി റേറ്റിങ് പിന്നീട് 4.4 ആയും 4.6 ആയും ഉയർന്നിരുന്നു.
ഛപകിനെതിരെ ട്വിറ്ററിൽ ‘ബോയ്കോട്ട്ഛപക്’ എന്ന ഹാഷ് ടാഗ് ക്യാംപെയിനും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.