വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക പദുകോൺ ജെ.എൻ.യുവിൽ VIDEO
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ ജെ.എൻ.യു സന്ദർശിച്ച ു. രാത്രി 7.45ഓടെ യൂനിവേഴ്സിറ്റിയിലെത്തിയ ദീപിക വിദ്യാർഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ചു. എന്നാൽ, വിദ്യാർഥി കളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ അവർ തയാറായില്ല.
വിദ്യാർഥികൾക്കുള്ള ഐക്യദാർഢ്യവുമായി കറുത്ത വസ്ത്രം ധരിച്ചാണ് താരം യൂനിവേഴ്സിറ്റി ക്യാമ്പസിലെത്തിയത്. ആസാദി വിളികളോടെയാണ് ജെ.എൻ.യു ദീപികയെ സ്വാഗതം ചെയ്തത്. ബോളിവുഡിൽ നിന്ന് ജെ.എൻ.യു സമരത്തിന് പിന്തുണയേറുന്നതിനിടെയാണ് ദീപിക ക്യാമ്പസിലേക്ക് നേരിട്ടെത്തയത്.
#WATCH Delhi: Deepika Padukone greets Jawaharlal Nehru University Student Union (JNUSU) President Aishe Ghosh at the university, during protest against #JNUViolence. (earlier visuals) pic.twitter.com/aFzIF10HI2
— ANI (@ANI) January 7, 2020
ദീപികയുടെ സന്ദർശനത്തിന് പിന്നാലെ അവരുടെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. ജെ.എൻ.യുവിലെ തുക്ഡേ തുക്ഡേ ഗ്യാങ്ങിനും അഫ്സൽ ഗ്യാങ്ങിനും ദീപിക പിന്തുണ നൽകിയിരിക്കുകയാണ്. അതിനാൽ അവരുടെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് ട്വിറ്ററിൽ കുറിച്ചു.
#WATCH Delhi: Deepika Padukone outside Jawaharlal Nehru University, to support students protesting against #JNUViolence. pic.twitter.com/vS5RNajf1O
— ANI (@ANI) January 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.