ദിലീപ് കുമാറിെൻറ പാകിസ്താനിലെ തറവാടുവീട് പൊളിഞ്ഞുവീണു
text_fieldsപെഷാവർ: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിെൻറ പാകിസ്താനിലെ തറവാടുവീട് തകർന്നുവീണു. പെഷാവറിലെ ചരിത്രപ്രസിദ്ധമായ ഖിസ്സ ഖവാനി ബസാറിനു സമീപത്തെ മെഹല്ല ഖുദ ദാദിലെ വീട് നേരത്തേതന്നെ തകർച്ചയുടെ വക്കിലായിരുന്നു.
ഇൗ വീട് 2014ൽ പാക് പുരാവസ്തുവകുപ്പ് ദേശീയ പൈതൃക സ്വത്തായി ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ പരിഗണന കിട്ടാത്ത അവസ്ഥയിലാണെന്ന് വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് തകർച്ച. ഇപ്പോൾ വീടിെൻറ ഗേറ്റും മുൻഭാഗവും മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, വീട് പഴയതുപോലെ പുനർനിർമിക്കുമെന്ന് കൾചറൽ ഹെറിറ്റേജ് കൗൺസിൽ ജനറൽ സെക്രട്ടറി ശക്കീർ വഹീദുല്ല അറിയിച്ചു.
1922ൽ ഇൗ വീട്ടിൽ ജനിച്ച മുഹമ്മദ് യൂസുഫ് എന്ന ദിലീപ് കുമാർ സിനിമാഭ്രമവുമായി മുംബൈയിലെത്തുകയായിരുന്നു. പിന്നീട് ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറായി ഉയർന്ന അദ്ദേഹത്തെ 1998ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാനെ ഇംതിയാസ് നൽകി പാകിസ്താൻ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.