അനുരാഗ് കശ്യപ് ചിത്രത്തിൽ ദുൽഖർ നായകൻ
text_fieldsമുംബൈ: ബോളീവുഡിലെ റിയലിസ്റ്റിക് സിനിമകളുടെ തമ്പുരാൻ അനുരാഗ് കശ്യപിെൻറ അടുത്ത ചിത്രത്തിൽ മലയാളത്തിെൻറ യങ്ങ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്നു. ‘മൻമർസിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിെൻ രചന നിർവഹിക്കുന്നത് പ്രശസ്ത സംവിധായകനായ ആനന്ദ് എൽ റായ് ആണ്. റായ് തന്നെയാണ് ചിത്രത്തിന് വേണ്ടി പണം മുടക്കുന്നത്.
ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിൽ തപസ്സി പന്നു, വിക്കി കൗശൽ തുടങ്ങിയ താരങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായാണ് മോളീവുഡിൽ നിന്ന് ദുൽഖർ എത്തുക. അടുത്ത വർഷം ജനുവരിയിൽ ഹിമാചൽ പ്രദേശിൽ ചിത്രീകരണം തുടങ്ങുമെന്നും റിപോർട്ടുകളുണ്ട്.
തെൻറ കഥ കേട്ട് ഇഷ്ടമായ അനുരാഗ് കശ്യപ് സിനിമ സംവിധാനം ചെയ്യാൻ സമ്മതം മൂളിയതായി ആനന്ദ് എൽ റായ് പറഞ്ഞിരുന്നു. അതേസമയം ‘മുകാബാസ്’ എന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിെൻറ തിരക്കിലായിരുന്ന കശ്യപ് അതിന് ശേഷം മൻമർസിയാനിൽ ജോയിൽ ചെയ്യാമെന്ന് സമ്മതിച്ചിരുന്നതായും കഴിഞ്ഞ ആഗസ്റ്റിൽ റായ് മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2015 ലാണ് ആനന്ദ് എൽ റായ് ആയുഷ്മാൻ ഖുറാന, ഭൂമി പഡ്നേക്കർ എന്നിവരെ നായികാനായകൻമാരാക്കി ‘മൻമർസിയാൻ’ പ്രഖ്യാപിക്കുന്നത്. സമീർ ശർമയെയായിരുന്നു സംവിധായകനായി തീരുമാനിച്ചത്. ചിത്രം പല കാരണങ്ങളാൽ നടക്കാതെ പോയി.
കഴിഞ്ഞ മാസം ദുൽഖർ തെൻറ ആദ്യ ബോളീവുഡ് ചിത്രം പൂർത്തിയാക്കിയിരുന്നു. ആകാശ് ഖുറാനയുടെ ‘കർവാൻ’ എന്ന ചിത്രത്തിൽ ദുൽഖറിെൻറ കൂടെ ഇർഫാൻ ഖാനും മൂഖ്യ കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ബാംഗ്ലൂർ സ്വദേശിയായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. കർവാെൻറ േപാസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
രണ്ട് തമിഴ് ചിത്രങ്ങളും ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രവുമൊക്കെയായി ദുൽഖർ തിരക്കിലാണ്. ഡിക്യുവിെൻറ ബോളീവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.