ഫർഹാൻ അക്തറും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു
text_fieldsമുംബൈ: ഫേസ്ബുക്ക് വിവരചോർച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിറയുന്നതിനിടെ ഡിലീറ്റ് ഫേസ്ബുക്ക് കാമ്പയിനിലേക്ക് കൂടുതൽ സെലിബ്രേറ്റികൾ അണിചേരുന്നു. ബോളിവുഡ് താരം ഫർഹാൻ അക്തറാണ് അവസാനമായി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് കാമ്പയിനിനൊപ്പം ചേർന്നത്. നേരത്തെ ഇലൻ മസ്ക്, ജിം കാരി തുടങ്ങിയവരും ഫേസ്ബുക്ക് അകൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
തെൻറ പേഴ്സണൽ ഫേസ്ബുക്ക് അക്കൗണ്ട് പൂർണമായി ഡിലീറ്റ് ചെയ്തതായി ഫർഹാൻ ട്വിറ്ററിൽ വ്യക്തമാക്കി. എങ്കിലും ഫർഹാൻ അക്തർ ലൈവ് എന്ന പേജ് തുടരുമെന്നും താരം ട്വീറ്റ് ചെയ്തു. വാട്സ് ആപ് സഹസ്ഥാപകൻ ബ്രയാൻ ആക്ടനാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്ന കാമ്പയിനിന് തുടക്കമിട്ടത്.
കാമ്പയിനിന് പിന്നാലെ ടെസ്ല സ്ഥാപകൻ ഇലൻ മസ്കാണ് ഡിലീറ്റ് ഫേസ്ബുക്കിന് ആദ്യം പിന്തുണയറിയിച്ചത്. ടെസ്ലയുടെയും റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിെൻറയും ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയായിരുന്നു മസ്ക്. തുടർന്ന് കൂടുതൽ പേർ കാമ്പയിനിന് പിന്തുണയറിച്ച് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.