സൈറയോടൊപ്പം നിൽക്കൂ; പിന്തുണയുമായി വെങ്കയ്യ നായിഡുവും
text_fieldsന്യൂഡൽഹി: ദംഗൽ സിനിമയിലെ അഭിനേതാവായ സൈറ വസീമിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും. കശ്മീരിൽ നിന്നും ഉയർന്ന് വന്ന താരത്തെ വാക്കുകൾ കൊണ്ട് അക്രമിക്കുന്നതിന് പകരം അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്ന് വെങ്കയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കപടമതേതരുടെ ഇരട്ടത്താപ്പാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എല്ലാവരും അവളോടൊപ്പം ചേർന്ന് നിന്ന് പിന്തുണ പ്രഖ്യാപിക്കണം. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നടൻ അമീർഖാനും സൈറക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരു മാപ്പപേക്ഷയിലേക്ക് നയിച്ച അവസ്ഥ തനിക്ക് മനസിലാകും. ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. സൗന്ദര്യമെന്നാൽ ബുദ്ധി, യുവത്വം, കഴിവ്, കഠിനാധ്വാനം, ബഹുമാനം, ധൈര്യം എന്നിവയെല്ലാമുൾക്കൊള്ളുന്നു. നിങ്ങൾ ഇന്ത്യയിലെ കുട്ടികൾക്ക് മാത്രമല്ല; ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് മാതൃകയാണ്. നിങ്ങൾ തീർച്ചയായും എനിക്കും മാതൃകയാണ്.’ അമീർഖാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
സൈറയും കുടുംബവും കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് ആക്രമണത്തിനിരയാവുകയായിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പ്രവർത്തികളിൽ എതിർപ്പുള്ളവരാണ് സൈറക്കെതിരെ ട്രോളുകൾ ഇറക്കിയത്. തുടർന്ന് എന്തിനെന്നു വ്യക്തമാക്കാതെ മാപ്പപേക്ഷിച്ചു കൊണ്ട് സൈറ േഫസ് ബുക്ക് പോസ്റ്റിടുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.