ഹിന്ദി സിനിമ സംവിധായിക കൽപന ലജ്മി അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ഹിന്ദി സിനിമ സംവിധായികയും തിരക്കഥാകൃത്തും നിർമാതാവുമായ കൽപന ലജ്മി (64) അന്തരിച്ചു. മുംബൈ കോകിലാബെൻ ധീരുഭായി അംബാനി ഹോസ്പിറ്റലിൽ ഞായറാഴ്ച പുലർച്ച 4.30നായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആദ്യകാലത്തെ പ്രമുഖ ഹിന്ദി സിനിമ സംവിധായകനും നിർമാതാവുമായിരുന്ന ഗുരു ദത്തിെൻറ മരുമകളും വിഖ്യാത സിനിമ സംവിധായകൻ ശ്യാം ബെനഗലിെൻറ അടുത്ത ബന്ധുവുമാണ്.
1977ൽ ശ്യാം ബെനഗലിെൻറ സിനിമയിൽ വേഷാലങ്കാരം നടത്തിയായിരുന്നു സിനിമയിൽ എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ അസിസ്റ്റൻറായി പ്രവർത്തിക്കുകയും 10 സിനിമകൾ സംവിധാനം ചെയ്യുകയും നാലെണ്ണം നിർമിക്കുകയും തിരക്കഥയെഴുതുകയും ചെയ്തു. ഡോക്യുമെൻററികൾക്ക് പുറമെ ഹിന്ദി സീരിയലുകളും സംവിധാനം ചെയ്തു. ചെലവുകുറഞ്ഞ സ്ത്രീപക്ഷ സമാന്തര സിനിമകളായിരുന്നു ഇവയിൽ അധികവും.
ഏക് പാൽ, രുദാലി, ധർമിയാൻ, ചിങ്കാരി എന്നീ സിനിമകൾ ശ്രദ്ധേയമാണ്. മഹാശ്വേത ദേവിയുടെ ചെറുകഥ ആസ്പദമാക്കി കൽപന സംവിധാനം ചെയ്ത ദുദാലി സിനിമയിലെ അഭിനയത്തിന് ഡിംപിൾ കപാഡിയക്ക് മികച്ച നടിക്കും സമീർ ചന്ദക്ക് മികച്ച കലാസംവിധാനത്തിനും അക്കാദമി അവാർഡുകൾ ലഭിച്ചു. കൽപനയുടെ നിര്യാണത്തിൽ രാഷ്ടപ്രതി രാംനാഥ് കോവിന്ദ് അടക്കം പ്രമുഖർ അനുശോചനം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.