കോടീശ്വര താരങ്ങളിൽ മുമ്പൻ സൽമാൻ ഖാൻ; മോളിവുഡിൽ നിന്ന് മമ്മൂട്ടി മാത്രം
text_fieldsമുംബൈ: കോടീശ്വരന്മാരായ 100 ഇന്ത്യൻ താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമനായി വീണ്ടും ബോളിവുഡ് നടൻ സൽമാൻ ഖാൻ. കഴിഞ്ഞവർഷം ഒക്ടോബറിനും കഴിഞ്ഞ സെപ്റ്റംബറിനുമിടയിൽ 253.25 കോടി രൂപ സമ്പാദിച്ചാണ് സൽമാൻ തുടർച്ചയായി മൂന്നാംതവണയും ഫോബ്സ് മാസികയുടെ പട്ടികയിൽ ഒന്നാമനായി തുടരുന്നത്. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിെൻറ തോത് അനുസരിച്ചാണ് നൂറുപേരുടെ പട്ടിക ഫോബ്സ് തയാറാക്കിയത്.
കഴിഞ്ഞതവണ രണ്ടാമനായ ഷാറൂഖ് ഖാൻ പരസ്യങ്ങളിൽനിന്ന് മാത്രമുള്ള 56 കോടിയുടെ വരുമാനവുമായി 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് (228.09) രണ്ടാമൻ. അക്ഷയ് കുമാറാണ് (185) മൂന്നാമത്. 112.8 കോടി നേടി നാലാമതെത്തിയ ദീപിക പദുകോൺ കോടീശ്വര പട്ടികയിൽ ആദ്യ അഞ്ചിലെത്തുന്ന വനിത താരമായി. മഹേന്ദ്ര സിങ് ധോണി (101.77), ആമിർ ഖാൻ (97.5), അമിതാഭ് ബച്ചൻ (96.17), രൺവീർ സിങ് (84.7), സച്ചിൻ ടെണ്ടുൽകർ (80.00), അജയ് ദേവ്ഗൻ (74.50) എന്നിവരാണ് പട്ടികയിൽ ആദ്യ 10ൽ ഇടം നേടിയവർ.
മലയാളത്തിൽ നിന്നും മമ്മൂട്ടി മാത്രമാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. 18 കോടിയാണ് മമ്മൂട്ടിയുടെ വരുമാനം. ലിസ്റ്റിൽ 49ാം സ്ഥാനത്താണ് മലയാളത്തിെൻറ മെഗാ സ്റ്റാർ. 66 കോടി വരുമാനമുള്ള എ.ആർ റഹ്മാൻ, 50 കോടി വരുമാനമുള്ള സൂപ്പർസ്റ്റാർ രജനീകാന്ത്, 33.1 കോടി വരുമാനമുള്ള പവൻ കല്യാൺ എന്നിവരും സൗന്തിന്ത്യൻ സിനിമാ മേഖലയിൽ നിന്നും ലിസ്റ്റിൽ ഉൾപെട്ടവരിൽ പെടും. വിക്രം, വിജയ്, അല്ലു അർജുൻ, രാംചരൺ, വിജയ് ദേവരകൊണ്ട എന്നിവരും പ്രതിഫലത്തിൽ കോടി കടന്നുപോയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.