ഗോവ ചലച്ചിത്ര മേളക്ക് തുടക്കം
text_fieldsപനാജി: 49ാം അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിന് ഗോവൻ തലസ്ഥാന നഗരിയായ പനാജിയിൽ തുടക്കമായി. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ഗവർണർ മൃദുല സിൻഹ നിലവിളക്കു കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. 90 മിനിറ്റ് നീണ്ടുനിന്ന വർണാഭ ചടങ്ങിൽ ഇന്ത്യയുടെ സിനിമ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പരിപാടികളും ബോളിവുഡ് താരങ്ങൾ അണിനിരന്ന പ്രകടനങ്ങളും അരങ്ങേറി.
കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, ഗോവ മന്ത്രി സുധിൻ ധവാലിക്കർ, ജൂറി ചെയർമാൻ റോബർട്ട് ഗ്ലവൻസ്കി, ഡയറക്ടർ ചൈതന്യ പ്രസാദ്, അക്ഷയ് കുമാർ, കരൺ ജോഹർ, സോനു സൂധ്, സുഭാഷ് ഘായ്, ശിൽപ റാവു, രമേശ് സിപ്പി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടന ചിത്രമായ ജൂലിയൻ ലാൻഡേയ്സ് സംവിധാനം ചെയ്ത ‘ദി ആസ്പേൺ പേപ്പേഴ്സ്’ പ്രദർശിപ്പിച്ചു. എട്ടുദിവസം നീളുന്ന മേളയിൽ 68 രാജ്യങ്ങളിൽനിന്നായി 212 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാള സിനിമക്ക് മികച്ച പ്രാതിനിധ്യമുള്ള ഇത്തവണ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം ഷാജി എൻ. കരുണിെൻറ ‘ഒാള്’ ആണ്. മത്സര വിഭാഗത്തിലുള്ള 15 ചിത്രങ്ങളിൽ ജയരാജിെൻറ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇൗ.മ.യൗ എന്നിവയുമുണ്ട്. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈനിെൻറ പൂമരം, റഹീം ഖാദറിെൻറ മക്കന, സന്ദീപ് പാമ്പള്ളിയുടെ സിൻജാർ എന്നിവയും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. മമ്മൂട്ടി നായകനായ ‘പേരൻപ്’ തമിഴ് ചിത്രവും പ്രദർശനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.