ഹിന്ദുക്കളാണ് ഭൂരിപക്ഷം; അവർ എല്ലാവരെയും ഉൾക്കൊള്ളണം -കമൽ ഹാസൻ
text_fieldsന്യൂഡൽഹി: ഹിന്ദുക്കളാണ് ഇന്ത്യയിൽ ഭൂരിപക്ഷമെന്നും അവർ മറ്റുള്ളവരെ ഉൾക്കൊള്ളണമെന്നും നടൻ കമൽ ഹാസൻ. അവരിലെ തെറ്റുകാരെ തിരുത്തണമെന്നും കമൽ കൂട്ടിച്ചേർത്തു. തമിഴ് മാഗസിൻ 'ആനന്ദ വികടനി'ലെ അദ്ദേഹത്തിന്‍റെ കോളത്തിലാണ് ഹിന്ദുക്കളെ കുറിച്ചുള്ള പുതിയ പരാമർശം.
മൂത്ത ജേഷ്ഠ സോഹദരങ്ങളുടെ കടമയാണ് ഹിന്ദുക്കൾക്ക് നിർവഹിക്കാനുള്ളത്. അവർക്ക് വിശാല ഹൃദയമാണ് വേണ്ടത്. അവർ മറ്റുള്ളവരെ അംഗീകരിക്കണം. ശിക്ഷിക്കാനുള്ള അവകാശം കോടതികൾക്ക് നൽകണമെന്നും കമൽ ഹസാൻ കുറിച്ചു.
തന്നെയും കോടതിയിലേക്ക് വലിച്ചിഴക്കുന്നതിൽ പ്രശ്നമില്ല. കാരണം താൻ ജനങ്ങളിലേക്കുള്ള യാത്രയിലാണ്. ജനങ്ങൾ എല്ലാവരും നികുതി നൽകുന്നതിൽ വീഴ്ച വരുത്തരുതെന്നും കമൽ വായനക്കാരെ ഉപദേശിച്ചു.
നേരത്തെ കമൽഹാസൻ നടത്തിയ ഹിന്ദു പരാമർശം വിവാദമായിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. പരാമര്‍ശത്തിന്‍റെ പേരില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.