കണ്ടാൽ നമ്മുടെ പ്രിയങ്ക ചോപ്രാ; പക്ഷെ ഇതാളു വേറെ
text_fieldsന്യൂഡൽഹി: ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ അപരന്മാർ പലപ്പോഴായി വാർത്താ പ്രാധാന്യം നേടാറുണ്ട്. ഒരാളെ പോലെ ഏഴു പേർ ലോകത്ത് ഉണ്ടാവുമെന്നാണ് പറയാറ്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രക്ക് ഒരു അപരയെ കണ്ടെത്തിയതിന്‍റെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പാകിസ്താനിലാണ് ഇൗ അപരയുള്ളത്. പാക് മോഡലായ ഷലായ് സർഹാദിയാണ് പ്രിയങ്കയുമായുള്ള രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധാ കേന്ദ്രമാവുന്നത്. പാകിസ്താനിലെ ജനങ്ങൾ ഇൗ യുവ മോഡലിനെ 'പാകിസ്താനി പ്രിയങ്ക ചോപ്രാ' എന്നാണ് വിളിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രിയങ്ക ചോപ്രാ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് പലരും താൻ പ്രിയങ്കയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പ്രിയങ്ക തന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമെന്നും പാക് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഷലായ് സർഹാദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.