കുടലിൽ അണുബാധ; ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാൻ ആശുപത്രിയിൽ
text_fieldsമുംബൈ: വൻകുടലിലെ അണുബാധയെ തുടർന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ കോകിലാബെന്‍ ധീര ുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഖാൻ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും വേഗം സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇര്‍ഫാന്‍ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാൻെറ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ശനിയാഴ്ച ഇർഫാൻ ഖാൻെറ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാൻ ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.