അപൂർവ രോഗം വെളിപ്പെടുത്തി ഇർഫാൻ ഖാൻ
text_fieldsമുംബൈ: തന്നെ ബാധിച്ച രോഗം നടൻ ഇർഫാൻ ഖാൻ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് അപൂർവമായി കാണപ്പെടുന്ന അർബുദമാണെന്നും (ന്യൂറോ എൻഡോക്രൈൻ ടൂമർ) അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും 51കാരനായ ലോകപ്രശസ്ത ഇന്ത്യൻതാരം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. മാർഗരറ്റ് മിച്ചൽസിെൻറ ഗോൺ വിത്ത് ദ വിൻഡ് കൃതിയിലെ ‘‘നാം കൊതിക്കുന്നത് നൽകണമെന്ന് ജീവിതത്തിന് ഒരു ബാധ്യതയുമില്ല’’ എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഇർഫാൻ തുടരുന്നു: ‘‘അപ്രതീക്ഷിത കാര്യങ്ങളാണ് നമ്മെ നയിക്കുന്നതെന്ന് കുറച്ചുനാളുകളിലെ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി. അർബുദം സ്ഥിരീകരിച്ചപ്പോൾ വിഷമത്തിലായെങ്കിലും ചുറ്റുമുള്ളവർ പകരുന്ന ശക്തി എന്നിൽ പ്രതീക്ഷ നിറക്കുന്നു. ചികിത്സാർഥം വിദേശത്തുള്ള ഞാൻ ഏവരുടെയും ആശംസ പ്രതീക്ഷിക്കുന്നു. രോഗത്തിെൻറ പേരിൽ ന്യൂറോ ഉണ്ടെങ്കിലും അത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. കൂടുതല്‍ അറിയാൻ ഗൂഗിളില്‍ നോക്കാം. എെന്ന കേൾക്കാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ കൂടുതൽ കഥകൾ പറയാൻ എത്താനാകുമെന്നാണ് പ്രതീക്ഷ’’ -ഇര്ഫാന് കുറിച്ചു. ന്യൂറോ എൻഡോക്രൈൻ ട്യൂമർ ശ്വാസകോശം, വയറിലെ ആന്തരിക അവയവങ്ങൾ എന്നിവയെയാണ് സാധാരണ ബാധിക്കുന്നത്. അതേസമയം, തലച്ചോർ ഉൾപ്പെടെ എല്ലാ ഭാഗത്തേക്കും വ്യാപിക്കാറുണ്ട്. രോഗം പ്രാരംഭത്തിൽ കണ്ടെത്താൻ പ്രയാസമാണ്. പ്രാരംഭത്തിൽ കണ്ടെത്താനായാൽ ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന് ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.