ദുൽഖറിനും മിഥിലക്കും ആശംസയുമായുള്ള ഇർഫാൻ ഖാന്റെ പുതിയ ട്വീറ്റ് വൈറലാകുന്നു
text_fieldsഅർബുദ രോഗത്തിന് ചികിത്സയിലിരിക്കെ നടൻ ഇർഫാൻ ഖാന്റെ പുതിയ ട്വീറ്റ് വൈറലാകുന്നു. ഇർഫാനും ദുൽഖറും ഒന്നിച്ച പുതിയ ചിത്രം കാർവാന്റെ പോസ്റ്റർ ഷെയർ ചെയ്ത് ഇർഫാനിട്ട ട്വീറ്റാണ് ആരാധകർ ഏറ്റെടുത്തത്. കാർവാനിൽ തന്നോടൊപ്പം വേഷമിട്ട ദുൽഖറിനും മിഥില പാൽക്കറിനും ആശംസകളെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി ദുൽഖറടക്കമുള്ളവരെത്തി. ഇതിലും വലിയ തുടക്കം തനിക്ക് ലഭിക്കാനില്ല. താങ്കളുടെ രോഗ ശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും ദുൽഖർ മറുപടി നൽകി. സിനിമ രംഗത്ത് നിന്നുള്ള പ്രമുഖരും ആരാധകരും പ്രാർഥനയും സ്നേഹവും അറിയിച്ച് മറുപടി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Beginnings have the innocence that experience can't buy. My best wishes to @dulQuer , @mipalkar for joining the karwaan. ‘ Two karwaans ' .... Mine and the movie !! @MrAkvarious @RSVPMovies @RonnieScrewvala pic.twitter.com/QoKe6npkMQ
— Irrfan (@irrfank) May 16, 2018
തനിക്ക് അപൂർവമായി കാണപ്പെടുന്ന അർബുദമാണെന്നും (ന്യൂറോ എൻഡോക്രൈൻ ടൂമർ) അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും ഇർഫാൻ ഖാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ‘‘അപ്രതീക്ഷിത കാര്യങ്ങളാണ് നമ്മെ നയിക്കുന്നതെന്ന് കുറച്ചുനാളുകളിലെ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി. അർബുദം സ്ഥിരീകരിച്ചപ്പോൾ വിഷമത്തിലായെങ്കിലും ചുറ്റുമുള്ളവർ പകരുന്ന ശക്തി എന്നിൽ പ്രതീക്ഷ നിറക്കുന്നു. ചികിത്സാർഥം വിദേശത്തുള്ള ഞാൻ ഏവരുടെയും ആശംസ പ്രതീക്ഷിക്കുന്നു. രോഗത്തിെൻറ പേരിൽ ന്യൂറോ ഉണ്ടെങ്കിലും അത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. കൂടുതല്‍ അറിയാൻ ഗൂഗിളില്‍ നോക്കാം. എെന്ന കേൾക്കാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ കൂടുതൽ കഥകൾ പറയാൻ എത്താനാകുമെന്നാണ് പ്രതീക്ഷ’’ - എന്നായിരുന്നു ഇര്‍ഫാന്റെ കുറിപ്പ്.
ന്യൂറോ എൻഡോക്രൈൻ ട്യൂമർ ശ്വാസകോശം, വയറിലെ ആന്തരിക അവയവങ്ങൾ എന്നിവയെയാണ് സാധാരണ ബാധിക്കുന്നത്. അതേസമയം, തലച്ചോർ ഉൾപ്പെടെ എല്ലാ ഭാഗത്തേക്കും വ്യാപിക്കാറുണ്ട്. രോഗം പ്രാരംഭത്തിൽ കണ്ടെത്താൻ പ്രയാസമാണ്. പ്രാരംഭത്തിൽ കണ്ടെത്താനായാൽ ചികിത്സിച്ച് ഭേദമാക്കാനാവുമെന്നാണ് ഡോക്ടർമാരുടെ അിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.