ആരാധകർക്ക് നന്ദി പറഞ്ഞ് നടൻ ഇർഫാൻ ഖാന്റെ ഭാര്യ
text_fieldsമുംബൈ: അജ്ഞാത രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാന് നൽകിയ പ്രാർഥനകൾക്കും പിന്തുണക്കും നന്ദി അറിയിച്ച് ഭാര്യ. ഫേസ്ബുക്കിലൂടെയാണ് ഖാന്റെ ഭാര്യ സുതപ സിക്ക്ദർ ആരാധകർക്ക് നന്ദി അറിയിച്ചത്. കോളുകൾക്കും, മെസ്സേജുകൾക്കും മറുപടി നൽകാതിരുന്നതിന് സുതപ ആരാധകരോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് ചോദിച്ചു .
തന്റെ ആത്മാർഥ സുഹൃത്തും, ഭർത്താവുമായ ഖാൻ ഒരു പോരാളിയാണ്. ശക്തമായി തന്നെ എല്ലാ പ്രതിബന്ധങ്ങളും അദ്ദേഹം മറി കടക്കുമെന്നും സുതപ പോസ്റ്റിൽ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിച്ച അവർ ആരാധകരുടെ അനാവശ്യ ആകാംക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അഞ്ജാത രോഗത്തെ തുടർന്ന് ചികിത്സക്കായി പോവുന്നുവെന്ന് ഇർഫാൻ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചത്. അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.