മോദിയെ വിമർശിക്കാനുള്ള അവകാശമുണ്ട്–അനുരാഗ് കശ്യപ്
text_fieldsമുംബൈ: മോദിയെ തനിക്ക് വിമർശിക്കാനുള്ള അവകാശമുണ്ടെന്ന് ബോളിവുഡ്സംവിധായകൻ അനുരാഗ് കശ്യപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് വന്ന േട്രാളുകൾക്കെതിരെയായിരുന്നു അനുരാഗ് കശ്യപിെൻറ പ്രതികരണം. പാകിസ്താൻ സന്ദർശിച്ചതിന് മോദി മാപ്പു പറയണമെന്നായിരുന്നു കശ്യപിെൻറ ആവശ്യം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിന്ന് കശ്യപിനെ പരിഹസിച്ചു കൊണ്ടുള്ള േട്രാളുകൾ വന്നിരുന്നു.
ഞായറാഴ്ചാണ് മോദി മാപ്പു പറയണമെന്ന് കശ്യപ് ആവശ്യപ്പെട്ടത്. പാകിസ്താൻ താരം ഫവാദ് ഖാൻ അഭിനയിച്ച യേ ദിൽ ഹേ മുഷ്കിൽ എന്ന ചലചിത്രം പ്രദർശിപ്പിക്കേണ്ടന്ന മുംബൈ എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിരുമാനിച്ചിരുന്നു.
ഒരു പാക് താരം അഭിനയിച്ചതിെൻറ പേരിൽ സിനിമ പ്രദർശപ്പിക്കാതിരിക്കുന്നുവെങ്കിൽ പാകിസ്താൻ സന്ദർശിച്ചതിനു മോദി മാപ്പു പറയണമെന്നായിരുന്നു കശ്യപിെൻറ പ്രസ്താവന. ഗവൺമെൻറ് ഞങ്ങളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. മോദിയെ ഞാൻ വിമർശിക്കും കാരണം എനിക്ക് അതിനുള്ള അവകാശമുണ്ട് എന്നാണ് ട്വിറ്ററിൽ കശ്യപ് കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.