Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൈറ വസീമിന്​ സർക്കാർ...

സൈറ വസീമിന്​ സർക്കാർ സുരക്ഷ​ ഏർപ്പെടുത്തുന്നു

text_fields
bookmark_border
സൈറ വസീമിന്​ സർക്കാർ സുരക്ഷ​ ഏർപ്പെടുത്തുന്നു
cancel

ശ്രീനഗർ: ആമിര്‍ ഖാന്‍െറ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ദംഗൽ​ ഫെയിം സൈറ വസീമിന്​ ജമ്മു–കശ്​മീർ സർക്കാർ സുരക്ഷ ഏർപ്പെടുത്തുന്നു. ഉപമുഖ്യമന്ത്രി നിർമൽസിങ്​ ആണ്​ ഇക്കാര്യം അറിയിച്ചത്.

സൈറക്ക്​ ഭീഷണിയുള്ളതുകൊണ്ടാണ്​ സുരക്ഷ ഏർപ്പെടുത്തുന്നത്​. സർക്കാർ ഇക്കാര്യം ഗൗരവമായാണ്​ കാണുന്നത്​. അതിനായി സാധ്യമായതെല്ലാം തങ്ങൾ ചെയ്യും. മുഖ്യമന്ത്രി മെഹബൂബ മുഫ്​തി സൈറയെ കാണാൻ ആഗ്രഹിച്ചിരുന്നതാണ്​. അതി​െൻറ പേരിൽ സൈറ ഭീഷണി നേരിട്ടത്​ നിർഭാഗ്യകാരമാണ്​. ജനാധിപത്യമില്ലാത്ത ചിലയാളുകളുടെ മാനസികാവസ്​ഥയാണ്​ ഇതിലൂടെ ​​പ്രതിഫലിച്ചതെന്നും നിർമൽസിങ്​ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന്​ പിന്നാലെയാണ്​ സൈറക്കെതി​രെ നവമാധ്യമങ്ങളിൽ പരിഹാസവും വിമര്‍ശനവും ഉയർന്നത്​. ഇതേതുടർന്ന്​ എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കഴിഞ്ഞ ആറുമാസമായി കശ്​മീരിൽ നടക്കുന്ന സംഭവ വികാസങ്ങൾ പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു എന്നുമാണ്​ സൈറ ഫേസ്ബുക്കിൽ  കുറിച്ചത്. പീന്നീട്​ പോസ്​റ്റ്​ പിൻവലിക്കുകയും ചെയ്​തു. പെൺകുട്ടിയെ പിന്തുണച്ച്​ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ആമിർഖാൻ, ഗൗതംഗംഭീർ എന്നിവർ രംഗത്തെത്തിയിരുന്നു.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zaira Wasim
News Summary - J&K government looks at providing
Next Story