കബീർ സിങ്ങിന്‍റെ വിജയം; ഷാഹിദ് കപൂർ പ്രതിഫലം മൂന്നിരട്ടിയാക്കി
text_fieldsഹിന്ദി റിമേക്ക് ചിത്രം കബീർ സിങ് ബോക്സോഫീസ് ഹിറ്റായതിന് പിന്നാലെ പ്രതിഫലത്തുക മൂന്നിരട്ടിയായി വർധിപ്പിച്ച ് ബോളിവുഡ് താരം ഷാഹിദ് കപൂർ. നിലവിൽ 10 കോടി മുതൽ 12 കോടി രൂപ വരെയാണ് പ്രതിഫലമായി ഷാഹിദ് വാങ്ങിയിരുന്നത്. കബീർ സിങ് ഹ ിറ്റായതിന് പിന്നാലെ 35 കോടിയായി പ്രതിഫലം ഉയർത്തിയെന്നാണ് സിനിമ സൈറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ കബീർ സിങ് റിലീസ് ചെയ്ത് അഞ്ച് ദിനം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചരുന്നു. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ചിത്രം 350 കോടി നേടുമെന്നാണ് ലഭിക്കുന്ന വിവരം. നൂറു കോടി ക്ലബ്ബിൽ കയറുന്ന ഷാഹിദിന്‍റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും കബീർ സിങ്ങിനുണ്ട്.
വിജയ് ദേവരകൊണ്ട ചെയ്ത ബോക്സോഫീസ് ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് ആണ് കബീർ സിങ്. കെയ്റ അദ്വാനിയാണ് ചിത്രത്തിലെ നായിക. ഇന്ത്യയിലാകമാനം 3123 കേന്ദ്രങ്ങളിലായാണ് ചിത്രം റിലീസ് ചെയ്തത്.
തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് കബീർ സിങ്ങും സംവിധാനം ചെയ്തത്. തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.