ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; കേദാർനാഥ് നിരോധിക്കണമെന്ന ആവശ്യമായി സന്യാസികൾ
text_fieldsസുഷാന്ത് സിങ് രജ്പുത് നായകനായ അഭിഷേക് കപൂർ ചിത്രം ‘കേദാർനാഥ്’നെതിരെ ഉത്തരാഖണ്ഡിലെ സന്യാസികൾ. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതുകൊണ്ട് പ്രദർശനം നിരോധിക്കണമെന്നുമാണ് ആവശ്യം.
2013ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂർ കേദാർനാഥ് ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ തീർഥാടനത്തിന് വന്ന ഉയർന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദമുയർന്നിരിക്കുന്നത്.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിർബന്ധമായും നിരോധിക്കണം. ഇല്ലെങ്കിൽ പ്രേക്ഷാഭമുണ്ടാക്കുമെന്ന് കേദാർനാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാർ സഭയുടെ ചെയർമാൻ വിനോദ് ശുക്ല പറഞ്ഞു.
ആയിരങ്ങൾ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാർനാഥിെൻറ ട്രെയിലറിൽ പ്രണയരംഗങ്ങൾ ഉൾപെടുത്തിയതിനെതിരെ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് അജേന്ദ്ര അജയ് രംഗത്തുവന്നിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി മുസ്ലിമായ നായകൻ തീർഥാടന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രത്തിെൻറ പോസ്റ്ററിനെയും ബി.ജെ.പി നേതാവ് വിമർശിച്ചു.
‘‘ഇത് വസ്തുതാ വിരുദ്ധമാണ് ഹിന്ദു തീർഥാടകരെ കേദാർനാഥിലേക് പോകാൻ സഹായിക്കുന്ന ഒരു മുസ്ലിമിനേ പോലും അവിടെ നിങ്ങൾക്ക് കാണാനാകില്ലെന്ന് അജേന്ദ്ര പറഞ്ഞു. സ്നേഹമാണ് തീർഥാടനമെന്ന ചിത്രത്തിെൻറ ടാഗ്ൈലനും തെറ്റാണെന്ന് അേജന്ദ്ര ആരോപിച്ചു.
ചിത്രത്തിെൻറ ടീസർ പുറത്തുവന്നതിന് ശേഷം രുദ്രപ്രയാഗ് ജില്ലയിൽ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.