മലാലയുടെ ജീവിതവുമായി ബോളിവുഡ് ചിത്രം 'ഗുൽ മകായ്'
text_fieldsശ്രീനഗർ: പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസുഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'ഗുൽ മകായ്' വെള്ളിത്തിരയിലേക്ക്. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ കശ്മീർ നടന്നു. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്‍റെ ദിനങ്ങളാണ് 'ഗുൽ മകായ്' എന്ന ചിത്രത്തിലുള്ളത്. മലാലയുടെ ഒാജസ്, പോരാട്ടം, പാകിസ്താനിലെ ജനങ്ങളുടെ നേരിടുന്ന യാഥാർഥ്യങ്ങൾ എന്നിവ ദൃശ്യവൽകരിക്കുകയാണ് ചിത്രം. 'ഗുൽ മകായി'യുടെ ഭൂരിഭാഗം ചിത്രീകരണവും ഭുജ്, മുംബൈ എന്നിവിടങ്ങളിലാണ് പൂർത്തിയാക്കിയത്. അവസാന ഭാഗങ്ങളാണ് കശ്മീരിൽ ചിത്രീകരിക്കുന്നതെന്നും അംജദ് ഖാൻ വ്യക്തമാക്കി.
താലിബാന്‍റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് 2012ൽ നൊബേൽ സമ്മാനം നേടിയിരുന്നു. മലാലയുടെ ജീവിതകഥ വിവരിക്കുന്ന 'ഐ ആം മലാല' എന്ന പുസ്തകം മികച്ച രീതിയിൽ വിൽപന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.