കാസ്റ്റിങ് കൗച്ചിന് വിസമ്മതിച്ചതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടു -മല്ലിക ഷെരാവത്
text_fieldsബോളിവുഡിലെ കാസ്റ്റിങ് കൗച്ചിന് താനും ഇരയാണെന്ന് ബോളിവുഡ് നടി മല്ലിക ഷെരാവത്. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
സിനിമയിൽ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കുന്ന നിങ്ങൾക്ക് എന്ത് കൊണ്ട് രഹസ്യമായി അവ ചെയ്തുകൂടെന്നാണ് പലരും തന്നോട് ചോദിച്ചത്. എന്നാൽ, അവരോട് സഹകരിക്കാത്തതിനാൽ നിരവധി അവസരമാണ് നഷ്ടമായത്. ചെറിയ വസ്ത്രം ധരിക്കുകയും സ്ക്രീനിൽ ചുംബിക്കുകയും ഗ്ലാമർ വേഷത്തിൽ അഭിനയിക്കുകയും ചെയ്താൽ ദുർനടത്തക്കാരിയായാണ് ചിത്രീകരിക്കുകയെന്നും മല്ലിക അഭിമുഖത്തിൽ പറഞ്ഞു.
ചില സംവിധായകര്‍ പുലര്‍ച്ചെ പോലും എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. ശരീരം നൽകില്ലെന്ന് ഒരു പെൺകുട്ടി തീരുമാനമെടുത്താൽ സിനിമയിൽ നിലനിൽക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞാൻ തിരിച്ചറിച്ചു. പക്ഷേ ഇതൊക്കെ വിളിച്ചു പറയാൻ ഇന്നത്തെ പോലെ ഞാൻ ശക്തയല്ലായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും മല്ലിക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.