വിമാനത്തിൽ സൈറ വസീമിന് പീഡനം: പ്രതിയെ ന്യായീകരിച്ച് ഭാര്യ
text_fieldsമുംബൈ: ദംഗലിലെ നായിക സൈറ വസീമിന് വിമാനത്തിൽ നേരിട്ട പീഡനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ന്യായീകരിച്ച് പ്രതിയുടെ ഭാര്യയുടെ ട്വീറ്റ്. മുംബൈയിലെ ബിസിനസ് കാരനായ വികാസ് സച്ചദേവാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈറയുടെ ആരോപണങ്ങൾ തെറ്റാണെന്നും സച്ച്ദേവിന് നീതിവേണമെന്നുമാണ് ഭാര്യ ദിവ്യയുടെ ആവശ്യം.
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 16 വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. എന്‍റെ ഭർത്താവ് നിഷ്ക്ളങ്കനാണ്- ദിവ്യ പറയുന്നു.ഡൽഹിയിലുള്ള അമ്മാവൻ മരിച്ചതിന്‍റെ ആഘാതത്തിലായിരുന്നു അദ്ദേഹം. വീട്ടിൽ വൈകിയാണ് എത്തിയത്. രാവിലെ നടിയുടെ ആക്രോശങ്ങൾ കേട്ടുകൊണ്ടാണ് ഉണർന്നത്. ഉറക്കത്തിനിടെ നടിയുടെ ശരീരത്തിൽ കൈകൾ സ്പർശിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോൾത്തന്നെ അതിന് ക്ഷമ ചോദിച്ചിരുന്നു. എല്ലായ്പോഴും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. ഇതിന് മുൻപ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. സംഭവം കുടുംബത്തിനൊന്നാകെ മാനഹാനി ഉണ്ടിക്കിയിരിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിക്കണം- ദിവ്യ പറഞ്ഞു. വികാസിന്‍റെ സുഹൃത്ത് കുൽദീപ് ഭാർഗവയും വികാസിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
പ്രതിയെ റിമാന്‍റ് ചെയ്തു
വിമാന യാത്രക്കിടെ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഞായറാഴ്ച രാത്രി അറസ്റ്റിലായ മുംബൈ സ്വദേശി വികാസ് സച്ച്ദേവിനെ ബധനാഴ്ചവരെ പൊലിസ് കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. പോക്സൊ നിയമത്തിലെ എട്ടാം വകുപ്പ് ചുമത്തിയതിനെ എതിര്‍ത്തും ഉറക്കത്തില്‍ സീറ്റിന്‍െറ കൈത്താങ്ങില്‍ വെച്ച കാല് അറിയാതെ നടിയുടെ ദേഹത്ത് തട്ടിയതാണെന്ന് അവകാശപ്പെട്ടുമാണ് വികാസിന്‍െറ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. ഡല്‍ഹി-മുംബൈ യാത്രക്കിടെ തന്‍െറ പിന്‍സീറ്റിലിരുന്ന മധ്യവയസ്കന് കാലുകൊണ്ട് കഴുത്ത്, തോള്, കൈ എന്നിവിടങ്ങളില്‍ 10 മിനിറ്റോളം ഉരസിയെന്നാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരോപിച്ചത്. തുടര്‍ന്ന് മുംബൈ പൊലിസ് കേസെടുക്കുകയായിരുന്നു. നടി 17 കാരിയാണെന്നിരിക്കെ പോക്സൊ നിയമവും പൊലിസ് ചുമത്തി. എന്നാല്‍, നടിക്ക് 18 വയസ്സ് തികഞ്ഞതായി അറസ്റ്റിലായ വികാസിന്‍െറ അഭിഭാഷകന് കോടതിയില്‍ അവകാശപ്പെട്ടു. ഉറക്കത്തിനിടെ കാല് അറിയാതെ നടിയുടെ ശരീരത്തില്‍ തട്ടുകയും അതിന് അപ്പോള്‍ തന്നെ വികാസ് ക്ഷമചോദിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അപ്പോള്‍ നടി ഒപ്പമുണ്ടായിരുന്ന അമ്മയെ അറിയിക്കുകയൊ പിന്നീട് പൊലിസില്‍ പരാതി നല്‍കാതിരിക്കുകയൊ ചെയ്തതെന്നും അഭിഭാഷകന് ചോദിച്ചു. ജനശ്രധ നേടാനായുള്ള ശ്രമമാണിതെന്നും അഭിഭാഷകന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.