മീടു: നിഹാരികയെ തള്ളി, സിദ്ദീഖിയെ പിന്തുണച്ച് നടി കുബ്ര സെയ്ത്
text_fieldsന്യൂഡൽഹി: ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ നിഹാരിക സിങ്ങിെൻറ മീടു ആരോപണങ്ങളെ വിമർശിച്ച് നടി കുബ്ര സെയ്ത്. മുൻ ആൺസുഹൃത്ത് നവാസുദ്ദീൻ സിദ്ദീഖിക്കെതിെരയാണ് നിഹാരിക ആരോപണമുന്നയിച്ചിരുന്നത്. എന്നാൽ ഒരു ബന്ധം നല്ല നിലയിലല്ല മുന്നോട്ടു പോയെതങ്കിൽ അതിനെ മീടു അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയെല്ലന്ന് നടി കുബ്ര സെയ്ത് പറഞ്ഞു.
സേക്രഡ് ഗെയിംസ് എന്ന സിനിമയിൽ നവാസുദ്ദീെൻറ നായികയായിരുന്നു കുബ്ര. നിഹരികക്ക് സിനിമാ ലോകത്ത് നിന്ന് അതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്ന കാര്യം കുബ്ര സെയ്ത് നിഷേധിക്കുന്നില്ല. എന്നാൽ പരാജയപ്പെട്ട ഒരു ബന്ധം മീടുവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് അവർ വ്യക്തമാക്കി. ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതിനു മുമ്പ് വ്യത്യാസങ്ങൾ മനസിലാക്കണം. താൻ നവാസുദ്ദീൻ സിദ്ദീഖിക്ക് ഒപ്പമാെണന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. എന്നാൽ നവാസുദ്ദീൻ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മിസ് ലൗലി എന്ന സിനിമയിൽ നവാസുദ്ദീനൊപ്പം അഭിനയിച്ച താരമാണ് നിഹാരിക. ഒന്നര വർഷത്തോളം ഇരുവരുടെയും ബന്ധം നീണ്ടു നിന്നിരുന്നു.
കഴിഞ്ഞ വാരാന്ത്യത്തിലാണ് നിഹാരികയുടെ മീടു ആരോപണം മാധ്യമ പ്രവർത്തകയായ സന്ധ്യ മേനോൻ പുറത്തു വിട്ടത്. നവാസുദ്ദീൻ സിദ്ദീഖി തന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നായിരുന്നു നിരാഹിരകയുെട ആരോപണം. തെൻറ കൂടെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചതായിരുന്നു നവാസുദ്ദീനെ. അദ്ദേഹം വന്നയുടൻ തന്നെ ചുറ്റിപ്പിടിച്ചു. തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽപ്പനേരെത്ത ബലപ്രയോഗത്തിനു ശേഷം ഒടുവിൽ താൻ കീഴടങ്ങുകയായിരുന്നുവെന്നാണ് നിഹാരിക വെളിപ്പടുത്തിയത്.
ഇൗ ആരോപണത്തോട് സാദൃശ്യമുള്ള വാചകങ്ങൾ സിദ്ദീഖിയുടെ ആത്മകഥയിലും ഉണ്ടായിരുന്നു. നിഹാരികയുടെ വീട്ടിലേക്ക് ആദ്യമായി താൻ െചന്നു. വാതിൽ തുറന്ന ഉടൻ അവളെ കൈകളിെലടുത്ത് നേരെ കിടപ്പു മുറിയിലേക്ക് പോയി. തങ്ങളുടെ ബന്ധം ഒന്നര വർഷത്തോളം നീണ്ടു എന്നും സിദ്ദീഖി ആത്മകഥയിൽ വിവരിച്ചിരുന്നു.
എന്നാൽ, സിദ്ദീഖി നുണകളുടെ കൂമ്പാരമാണെന്ന് വ്യക്തമാതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഹാരികയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.