ലൈംഗികപീഡനത്തിനിരയായവർക്ക് എമ്മ വാട്സെൻറ കൈത്താങ്ങ്
text_fieldsവാഷിങ്ടൺ: ലൈംഗികപീഡനത്തിനിരയായവർക്ക് ഹോളിവുഡ് നടി എമ്മ വാട്സെൻറ കൈത്താങ്ങ്. പീഡനത്തിനിരയായവരെ സഹായിക്കുന്ന കാമ്പയിെൻറ ഭാഗമായി 10 ലക്ഷം ഡോളറാണ് എമ്മ സംഭാവന നൽകിയത്. എമ്മയെ കൂടാതെ എമ്മ തോംസൺ, കെയ്റ നേറ്റ്ലി തുടങ്ങിയ നടിമാരും കാമ്പയിനിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
നേരേത്ത ബ്രിട്ടനിലെ നീതി, സമത്വം ഫണ്ടിൽ സംഭാവന നൽകിയ ആദ്യ വ്യക്തിയും എമ്മ വാട്സൺ ആണ്. പരിപാടിയുടെ ഭാഗമായി ലൈംഗികപീഡനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് 200 ബ്രിട്ടീഷ്, ഐറിഷ് അഭിനേത്രികൾ ഒപ്പിട്ട കത്ത് ദ ഒബ്സെർവർ പത്രം പുറത്തുവിട്ടിരുന്നു. നേരേത്ത ഹോളിവുഡിൽ ആരംഭിച്ച ലൈംഗിക പീഡനങ്ങൾക്കെതിരെയുള്ള കൂട്ടായ്മയായ ടൈംസ് അപ്പിനോടും കാമ്പയിൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.